ചെപ്പോക്കിൽ ചെന്നൈയെ കറക്കി വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 8 വിക്കറ്റിന്റെ അനായാസ ജയം. 103 റൺസ് എന്ന കുഞ്ഞൻ വിജയലക്ഷ്യവുമായി ഇറങ്ങിയ നിലവിലെ ചാമ്പ്യന്മാർ 59 പന്തുകൾ ശേഷിക്കേയാണ് ലക്ഷ്യം മറികടന്നത്. സുനില്‍ നരെയ്ന്റെ ഓള്‍റൗണ്ട് പ്രകടനമാണ് കൊല്‍ക്കത്തയുടെ ജയത്തില്‍ നിര്‍ണായകമായത്.
നേരത്തെ കൊല്‍ക്കത്തയുടെ ബോളിങ് ആക്രമണത്തില്‍ ചെന്നൈയുടെ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞു. 29 റണ്ണെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. നായക കുപ്പായത്തിൽ മടങ്ങിയെത്തിയ ധോണി ഒരു റണ്ണാണ് നേടിയത്. സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഈ സീസണില്‍ ചെന്നൈയുടെ അഞ്ചാം തോല്‍വിയാണിത്.