ഇന്ത്യ– ദക്ഷിണാഫ്രിക്ക നാലാം ട്വന്റി 20 മല്‍സരം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഉപേക്ഷിച്ചു. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ടോസ് ഇടാന്‍ പോലും കഴിഞ്ഞില്ല. 5 വട്ടം അംപയര്‍മാര്‍ ഗ്രൗണ്ടിലെത്തി പരിശോധന നടത്തിയെങ്കിലും മല്‍സരം ആരംഭിക്കാനുള്ള സാഹചര്യമല്ലെന്ന് വിലയിരുത്തി. ഇന്നു ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാമായിരുന്നു. അഞ്ചുമല്‍സരങ്ങളുടെ പരമ്പരയിലെ അവസാന മല്‍സരം വെള്ളിയാഴ്ച്ചയാണ്. ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. തോറ്റാല്‍ പരമ്പര സമനിലയിലാകും.