India's Harshit Rana (2R) celebrates with his teammates after taking the wicket of England's Liam Livingstone during the fourth Twenty20 international cricket match between India and England at the Maharashtra Cricket Association Stadium in Pune on January 31, 2025. (Photo by INDRANIL MUKHERJEE / AFP)

പുണെ ട്വന്റി– ട്വന്റിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 15 റണ്‍സ് ജയം. ഇതോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി. ‌‌182 റണ്‍സ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഉയര്‍ത്തിയത്. ഇംഗ്ലണ്ട് 166 റണ്‍സിന് ഓള്‍ഔട്ടായി. രവി ബിഷ്ണോയിയും നിതീഷ് റാണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. തുടക്കം തകര്‍ന്ന ഇന്ത്യയെ അര്‍ധസെഞ്ചുറി നേടിയ ശിവം ദുബെയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് മികച്ച സ്കോറിലേക്ക് എത്തിച്ചത്. ഇരുവരും 53 റണ്‍സ് വീതം നേടി. ആറാം വിക്കറ്റില്‍ ഇരുവരും 87 റണ്‍സ് അടിച്ചെടുത്തു. മൂന്നിന് 12 എന്ന തകര്‍ച്ചയില്‍ നിന്നാണ് 9ന് 181 എന്ന സ്കോറിലേക്ക് ഇന്ത്യ എത്തിയത്. റിങ്കു സിങ് 30ഉം അഭിഷേക് ശര്‍മ 29ഉം റണ്‍സെടുത്തു. അതേസമയം, തുടര്‍ച്ചയായ നാലാം മല്‍സരത്തിലും നിരാശപ്പെടുത്തിയ സഞ്ജു സാംസണ്‍ ഒരു റണ്ണെടുത്ത് പുറത്തായി. സൂര്യകുമാര്‍ യാദവും തിലക് വര്‍മയും പൂജ്യത്തിന് പുറത്തായി.

ENGLISH SUMMARY:

India wins the T20 series against England with a 15-run victory in Pune. Shivam Dube and Hardik Pandya lead recovery, while Sanju Samson disappoints again.