ചലച്ചിത്രജീവിതം അതിന്റെ അരനൂറ്റാണ്ട് തികയ്ക്കുന്ന വേളയിലാണ് ഐ.വി.ശശി മനോരമ ന്യൂസിനോട് സംസാരിച്ചത്. കോഴിക്കോട് മഹാറാണിയില്‍ വച്ച്. ഒരു ദൃശ്യമാധ്യമത്തിന് ഐ.വി.ശശി നല്കിയ ആദ്യത്തെ ദൈര്‍ഘ്യമേറിയ അഭിമുഖം. പിന്നീട് ആരോടും ഇങ്ങനെ സംസാരിച്ചിട്ടുമില്ല. സംസാരിക്കാന്‍ അറിയാത്ത ആളെന്ന് പറഞ്ഞാണ് അദ്ദേഹം മുന്പിലിരുന്നത്. പക്ഷേ പറഞ്ഞുവന്നപ്പോള്‍ നേരം ഒരുപാടെടുത്തു. അഞ്ചുമിനിട്ടുകൊണ്ട് നിര്‍ത്താമെന്ന് പറഞ്ഞ് തുടങ്ങിയത് നിര്‍ത്താന്‍ 45 മിനിട്ടെടുത്തു. ആദ്യകാലത്തെ സിനിമാജീവിതങ്ങള്, സൗഹൃദബന്ധങ്ങള്‍, ടി.ദാമോദരന്‍ മാഷിനോടുണ്ടായിരുന്ന വൈകാരിക അടുപ്പം. ആ മരണത്തെ ഓര്‍ത്തപ്പോള്‍ മറനീക്കി പുറത്തുചാടിയ കണ്ണീരില്‍ പലകഥകളും ചമയ്ക്കാം. ബല്റാമിനേയും താരാദാസിനേയും ഒരുമിച്ചാക്കിയപ്പോഴുണ്ടായ ദുരനുഭവം. മാറിയ കാലത്തെ സിനിമാക്കാഴ്ചകളെക്കുറിച്ചുള്ള ദൃഢമായ അഭിപ്രായങ്ങള്‍. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി ചെയര്മാന് എന്ന രീതിയില്‍ നേരിടേണ്ടിവന്ന വിമര്‍ശന ശരങ്ങള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, ന്യൂജനറേഷന്.... ..ഐ.വി.ശശി സംസാരിക്കുകയാണ്.
ഐ.വി.ശശിയുടെ ഓര്‍മകള്‍ക്ക് മുന്പില് പ്രണാമം...