പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്കു ചൂണ്ടി പട്ടാപ്പകൽ കവർച്ച നടത്തിയത് കേരളത്തെ ആകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ നിന്ന് ഏകദേശം 20 പവനോളം സ്വർണമാണ് കവർന്നു. ജീവനക്കാർ മാത്രമുള്ള സമയത്ത് ജ്വല്ലറിയിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. കാറിൽ രക്ഷപ്പെട്ട പ്രതികൾക്കായി കോട്ടായി പോലീസ് തിരച്ചിൽ തുടരുകയാണ്.