• ഭാര്യയുടെ കാൻസർ ചികിത്സയ്ക്കിടെ മകളെ വൃക്കരോഗം ബാധിച്ചതോടെ നിസഹായ അവസ്ഥയിലാണ് ഹംസ

ഗുരുതര അസുഖം ബാധിച്ച ഭാര്യയുടെയും മകളുടെയും ചികില്‍സ ചെലവ് താങ്ങാൻ കഴിയാതെ നിസഹായ അവസ്ഥയില്‍ ഒരു കുടുംബനാഥന്‍. പാലക്കാട് ഒറ്റപ്പാലം പാതിരിക്കോട് സ്വദേശി ഹംസയാണ് സുമനസുകളുടെ സഹായം തേടുന്നത്. ഉടൻ വൃക്ക മാറ്റിവയ്ക്കലിന് വിധേയയാകേണ്ട മകളും അർബുദം ബാധിച്ച് ചികില്‍സയിൽ കഴിയുന്ന ഭാര്യയുമാണ് ഹംസയുടെ വീട്ടിലുളളത്.

മകള്‍ റാഫിയയുടെ ഇരു വൃക്കകളും തകരാറിലാണ്. ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്താണു ജീവൻ നിലനിർത്തുന്നത്. ഉടൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണമെന്നാണു ഡോക്ടർമാരുടെ നിർദേശം. വീട്ടിലെ തൊട്ടടുത്ത മുറിയിൽ ഉമ്മ കമറുലൈല കഴിഞ്ഞ 10 വർഷത്തോളമായി കാൻസർ ബാധിച്ചു ചികിത്സയിലാണ്. ഭാര്യയുടെ കാൻസർ ചികിത്സയ്ക്കിടെ മകളെ വൃക്കരോഗം ബാധിച്ചതോടെ നിസഹായ അവസ്ഥയിലാണ് ഹംസ.  

കുടുംബത്തിലെ രണ്ടുപേർ കിടപ്പിലായതോടെ പെയിന്‍റിങ് തൊഴിലാളിയായ ഹംസയ്ക്കു ജോലിക്കു പോകാനും കഴിയുന്നില്ല.  ആകെയുള്ള വീട് ചികിത്സകൾക്കായി ധനകാര്യ സ്ഥാപനത്തിൽ പണയത്തിലാണ്. ഇതിന്‍റെ തിരിച്ചടവും മാസങ്ങളായി മുടങ്ങിയ നിലയിലാണ്.

റാഫിയയെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ 37 ലക്ഷം രൂപയെങ്കിലും വേണം. ഇതിനായി സുമനസുകൾ കനിയണം. സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. പരിശ്രമങ്ങൾ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

ENGLISH SUMMARY:

Hamza, a painting worker from Pathirikkode in Ottapalam, Palakkad, is struggling to afford urgent medical treatment for both his wife and daughter. His daughter Rafiya requires an immediate kidney transplant and currently undergoes dialysis three times a week, while his wife Kamarulaila has been undergoing cancer treatment for nearly a decade. The family needs at least ₹37 lakh for Rafiya's kidney transplant surgery and is appealing to the public for financial help through a newly formed aid committee.