കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്തില്‍ അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന അമ്മയും രണ്ട് പെണ്മക്കളും ദുരിതകാഴ്ചയാകുന്നു. മണിയറ മുകളിലാണ് വിവിജയും മക്കളും താമസിക്കുന്നത്. നേരം ഇരുട്ടിയാൽ ഇഴജന്തുക്കളോ പന്നി പോലുള്ള വന്യമൃഗങ്ങളോ ഏതു നിമിഷവും വീടിനുള്ളില്‍ വരെയെത്താം.
വിവിജയുടെ അമ്മയുടെ പേരിലുള്ള അഞ്ചു സെന്റ് ഭൂമിയിലാണ് ഇപ്പോൾ കുടിൽ കെട്ടി താമസം. ടാർപോളിൻ കൊണ്ട് മറച്ച ഒറ്റമുറി വീട്. ഭൂമി സ്വന്തം പേരിൽ ആക്കിയാൽ മാത്രമേ വിവിജയ്ക്ക് വീടിന് അപേക്ഷ നൽകാനാകൂ. വൈദ്യുതിയും വെള്ളവും ശുചിമുറിയും ഈ വീട്ടിലില്ല. പെൺകുട്ടികൾക്ക് ശുചിമുറിയെ ആശ്രയിക്കണമെങ്കിൽ പോലും അയൽ വീട്ടുകാർ കനിയണം.
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അംഗിതയുടേയും മൂന്നാം ക്ലാസുകാരി അനുഗ്രഹയുടേയും വലിയ സ്വപ്നമാണ് അടച്ചുറപ്പുള്ള വീടെന്നത്. അമ്മ വിവിജയോട് ഇരുവരും നല്ല വീടെന്ന ആഗ്രഹം പറയാത്ത ദിനങ്ങളില്ല...