ഭാര്യയുടെയും അമ്മയുടെയും മുന്നിലിട്ടാണ് ആര്‍എസ് ബിജെപി പ്രവര്‍ത്തകര്‍ ധനരാജിനെ വെട്ടികൊലപ്പെടുത്തുന്നത്. 36 വെട്ടുകള്‍ വെട്ടിയാണ് കൊല്ലുന്നത്.രണ്ട് ബൈക്കുകളില്‍ 6 പേര്‍ വന്നാണ് ഈ കൊലപാതകം നടത്തിയെന്നാണ് പറയപ്പെടുന്നത്. അതില്‍ മൂന്ന് പേരെ മാത്രമാണ് ശിക്ഷിക്കുന്നത് ബാക്കി മൂന്ന് പേര്‍ക്ക് ഈ കൊലയുമായുള്ള ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല.19 പേരില്‍ 3 പേരാണ് ശിക്ഷ വിധിക്കായി കാത്തിരിക്കുന്നത്. 16 പേരെ വെറുത് വിട്ടു. ഇത് അന്വേഷണ സംഘത്തിന്റെ പരാജയമായി തന്നെ വിലയിരുത്താം.  എന്തായാലും കേസില്‍ കുറ്റക്കാരായ മൂന്ന് ബിജെപി–ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുള്ള ശിക്ഷാ വിധി നാളെയാണ്. . പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. ധനരാജിനോട് വൈകാരിക അടുപ്പമുള്ള ഒട്ടേറെ പേരുള്ള പയ്യന്നൂരില്‍ ഇത് ,പാര്‍ട്ടിയ്ക്കുണ്ടാക്കുന്നത് വലിയ പ്രതിസന്ധിയാണ്. വിധി വന്നതിന് പിന്നാലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.കെ ശ്രീധരന്‍റെ വാക്കുകളില്‍ കേസന്വേഷണത്തില്‍ വീഴ്ച വന്നുവെന്ന സൂചനകളുണ്ട്.

Payyannur Dhanaraj Murder Case: Court to Pronounce Sentence:

Payyannur Dhanaraj murder case verdict highlights the legal developments surrounding the brutal killing of the CPM worker by RSS-BJP activists. The court found three accused guilty while acquitting others, sparking discussions on the investigation's effectiveness