2016 ജൂലൈ 11; സി.പി.എം കണ്ണൂര്‍ ഏഴിമല ബ്രാഞ്ച് മുന്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന സി.വി.ധനരാജിനെ ആറംഗ മുഖംമൂടിസംഘം വീട്ടുമുറ്റത്, കുടുംബാംഗങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന രാത്രി. മണിക്കൂറുകള്‍ക്കുള്ളില്‍, പുലര്‍ച്ചെ ഒരുമണിയോടെ പയ്യന്നൂരിലെ ബി.ജെ.പി പ്രവര്‍ത്തകനായ സി.കെ.രാമചന്ദ്രനെ മറ്റൊരു സംഘം വീട്ടില്‍കയറി കൊലപ്പെടുത്തിയ രാത്രി. അവിടുന്നങ്ങോട്ട് അശാന്തമായ പകലുകളും രാത്രികളും നിറഞ്ഞ ദിനങ്ങളായിരുന്നു കണ്ണൂര്‍ ജില്ലയില്‍... സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു. അതിന് പ്രതികാരമെന്നോണം ബി.ജെ.പി പ്രവര്‍ത്തകന്‍ രാമചന്ദ്രനെ കൊലപ്പെടുത്തിയത് സി.പി.എം പ്രവര്‍ത്തകരുമായിരുന്നു. നാടിനെ മുള്‍മുന്നയില്‍ നിര്‍ത്തിയ സംഭവവികാസങ്ങള്‍ക്ക് പത്തുവര്‍ഷമിപ്പുറം സി.വി.ധനരാജ് കൊലക്കേസില്‍ വിധിവന്ന ദിനമാണ് ഇന്ന്. കേസിലെ ആദ്യ മൂന്നുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മറ്റ് 16 പ്രതികളെ സംശയത്തിന്റെ ആനൂകൂല്യത്തില്‍ വെറുതേവിടുകയും ചെയ്തു. ഒടുവില്‍ ബാക്കിയാകുന്ന ചോദ്യം, ധനരാജിന്, ആ കുടുംബത്തിന് നീതി കിട്ടിയോ എന്നതാണ്...