പ്രായവും പക്വതയും ഒക്കാത്തവര്‍ വാഹനവുമായി നിരത്തിലിറങ്ങി സാധാരണക്കാരുടെ ജീവനെടുത്ത രണ്ട് സംഭവങ്ങള്‍. നെടുമ്പാശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാര്‍ അപകടം. മുഖ്യപ്രതി പത്തൊന്‍പതുകാരനായ സുഹൈല്‍ സജീവ്. ആ അപകടത്തിന്റെ മുറിവുണങ്ങും മുന്‍പ് കൊച്ചി ചേരാനെല്ലൂരില്‍ മറ്റൊരു കാര്‍ അപകടം, ഒരു മരണം.
അപകടമുണ്ടാക്കിയത് ജഡ്ജിയുടെ മകനായ പ്രായപൂര്‍ത്തിയാകാത്തയാള്‍. എല്ലാം എന്റെ ബാപ്പ നോക്കിക്കോളുമെന്ന് നെടുമ്പാശേരിയില്‍ സുഹൈല്‍ പറഞ്ഞതുപോലെ, ചേരാനെല്ലൂരില്‍ പൊലീസിന്റെ പിടിയിലായ മകന്റെ അടുക്കലെത്തിയ ജഡ്ജി പറഞ്ഞത് തന്നെ ആരും ചോദ്യംചെയ്യേണ്ട എന്ന്... പ്രതിക്ക് രക്ഷപ്പെടാന്‍ പൊലീസ് ഒത്തുകളിക്കുന്നു എന്ന് ഭയന്ന, ചേരാനല്ലൂരില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം സ്റ്റേഷനുമുന്നില്‍ സമരമിരുന്നു. ആവശ്യം, കേസില്‍ വീഴ്ചവരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി.