കൊച്ചി ചേരാനെല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാർ ഇടിച്ച് ഒരാൾ മരിച്ചതിൽ പിതാവായ ജഡ്ജിക്കെതിരെ കേസെടുക്കാത്തതിനെതിരെ രൂക്ഷ വിമർശനമാണ് പൊലീസിനെതിരെ ഉയർന്നത്. പ്രതിഷേധങ്ങള്‍ക്കിടെ പിതാവായ ജ‍ഡ്ജിക്കെതിരെ കേസെടുത്തിരിക്കുകയാണ്. ഇരിങ്ങാലക്കുട MACT ജഡ്ജിയെ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്യും. ഇന്നലെ തന്നെ നടപടികളിലേക്ക് ഹൈക്കോടതി കടന്നിരുന്നു. കർശന നടപടിയെടുക്കാൻ ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള റജിസ്ട്രാർക്ക്, തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദ്ദേശം നൽകിയിരുന്നു.  

ആദ്യപടിയായി ജഡ്ജിയോട് റജിസ്ട്രാർ വിശദീകരണം തേടി. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന്റെ പശ്ചാത്തലത്തിൽ, മോട്ടോർ വാഹന നിയമം 199A വകുപ്പ് പ്രകാരം ആർ.സി ഉടമ കേസിൽ പ്രതി ചേർക്കപ്പെടും. ഈ സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നടപടി.  അപകടവുമായി ബന്ധപ്പെട്ട കേസിലെ നടപടികളില്‍ ആഭ്യന്തരമന്ത്രിക്ക് അതൃപ്തിയുണ്ടെന്നത് കഴിഞ്ഞദിവസം വന്നതാണ്. ജഡ്‌ജിക്കെതിരെ കേസെടുക്കുന്നതിൽ പൊലീസിന് ഗുരുതരവീഴ്ച ഉണ്ടായിട്ടുണ്ട്. തെളിവുകൾ ശേഖരിക്കുന്നതിലടക്കം  മനപൂർവമായ കാലതാമസം ഉണ്ടാക്കിയെന്നും ആരോപണമുണ്ട്. 

പ്രായപൂർത്തിയാകാത്തവർ കേസിൽ പ്രതി ആയാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ മുൻപിൽ ഹാജാരക്കണമെന്ന  പതിവ് രീതികൾ മറികടന്ന് നിയമത്തിൻ്റെ പഴുത് കണ്ടെത്തി ജാമ്യം നൽകുകയായിരുന്നു. പ്രതിഷേധം കനത്തതോടെയാണ് കാറിൻ്റെ അമിത വേഗം ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച് നരഹത്യ വകുപ്പ് ചേർത്തത് രാത്രിയിൽ പതിനേഴുകാരനെ വീണ്ടും പിടികൂടി ജുവനൈൽ ബോർഡിനു മുമ്പിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു. കാറിൻ്റെ ഉടമയായ അഡീഷണൽ ജഡ്ജ് റെനൊ ഫ്രാൻസിസ് സേവ്യറിനെതിരെ കേസെടുക്കുന്നതും പൊലീസ് മനപൂർവം വൈകിപ്പിച്ചെന്നാണ് ആരോപണം . ജഡ്ജിയായ ആയതിനാൽ കേസെടുക്കുന്നതില്‍ ഹൈക്കോടതിയുടെ അനുമതി തേടണമെന്ന ന്യായം നിരത്തുകയാണ് പൊലീസ് ചെയ്തത്. 

High Court to Suspend Judge After Minor Son's Fatal Car Accident in Cheranalloor:

the Kerala High Court is set to suspend a Motor Accidents Claims Tribunal (MACT) judge whose minor son was involved in a fatal car accident in Cheranalloor. Public outrage and police inaction regarding the RC owner have prompted strict legal proceedings and departmental inquiry