cheranalloor-accident-photo-delete
  • ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പൊലീസ് സ്റ്റേഷനിൽ വച്ച് 17-കാരനായ പ്രതിയുടെ ചിത്രം ഡിലീറ്റ് ചെയ്യിപ്പിച്ചതായി ആരോപിച്ചു.

ചേരാനല്ലൂർ വാഹനാപകടക്കേസിലെ പ്രതിയായ 17 കാരന്‍റെ ഫോട്ടോ പൊലീസ് സ്റ്റേഷനില്‍ വച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചതായി ജയബാലകൃഷ്ണന്‍റെ കുടുംബം. പൊലീസ് ഉദ്യോഗസ്ഥനെത്തി ഫോണ്‍ വാങ്ങി. ജഡ്ജിക്കൊപ്പം വന്നയാള്‍ ഫോട്ടോ ഡിലീറ്റ് ചെയ്തുവെന്ന് ജയബാലകൃഷ്ണന്‍റെ കുടുംബം ആരോപിച്ചു. ഇതിനു കൂട്ടുനിന്ന പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഇന്ന് പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നത്. 

Also Read: ചേരാനല്ലൂർ അപകടം; ജഡ്‌ജിക്കെതിരെ കേസെടുക്കുന്നതിൽ പൊലീസിന് ഉണ്ടായത് ഗുരുതരവീഴ്ച

മരിച്ച ജയബാലകൃഷ്ണന്‍റെ സഹോദരന്‍റെ മകനാണ് അപകടം നടന്ന ദിവസം വിസിറ്റിങ് റൂമിലിരിക്കുകയായിരുന്നു പ്രതിയുടെ ഫോട്ടോയെടുത്തത്. ഇതുകണ്ട പൊലീസുദ്യോഗസ്ഥരെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. 'നിന്നോട് ആരു പറഞ്ഞു ഫോട്ടോ എടുക്കാന്‍' എന്നാണ് പൊലീസുകാര്‍ ചോദിച്ചത്. പൊലീസുകാരന് ഫോണ്‍ കൊണ്ടുപോയി, ഫോണിന്റെ ലോക്ക് ചോദിച്ചു. അയാള്‍ ഫോണെടുത്ത് ജഡ്ജിക്കൊപ്പം വന്നയാള്‍ക്ക് കൊടുത്തു. ഡീലിറ്റ് ചെയ്തു. ഫാമിലി ഗ്രൂപ്പിലും ഫോണിലും ചിത്രമുണ്ടായിരുന്നു ഉണ്ടായിരുന്നു' എന്നും കുടുംബാംഗം പറഞ്ഞു. 

ആദ്യത്തെ തെളിവു നശിപ്പക്കല്‍ നടന്നത് പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്നും കുടുംബം ആരോപിച്ചു. ഈ സംഭവത്തില്‍ ഇടപെട്ട പൊലീസുകാരനെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. പൊലീസുകരാനെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമെന്നും ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യം സിസിടിവിയില്‍ ഉണ്ടാകുമെന്നും കുടുംബം വ്യക്തമാക്കി. 

Also Read: ചേരാനല്ലൂരില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്റെ മരണം; ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യും

അപകടം നടന്ന സമയത്ത് ഇന്‍സ്റ്റഗ്രാം നോക്കുമ്പോള്‍ പ്രതിയുടെ റീലും ചിത്രങ്ങളുമുണ്ടായിരുന്നു. 200 കിലോമീറ്റര്‍ വേഗതയില്‍ കാറോടിച്ചതിന്റെ വിഡിയോ ഉണ്ടായിരുന്നു. ഇപ്പോഴതൊന്നുമില്ല. ആദ്യമായാണ് എടുക്കുന്നതെന്ന് ജഡ്ജി ‍ഞങ്ങളോട് പറഞ്ഞത്. ഇപ്പോ വിഡിയോയും അക്കൗണ്ടുമില്ലെന്നും കുടുംബം പറഞ്ഞു. 

ENGLISH SUMMARY:

The family of Jayabalakrishnan, who died in the Cheranallur Benz crash, has raised serious allegations against the police for aiding in the destruction of evidence inside the station. According to the family, officers confiscated a phone belonging to the victim's relative after he photographed the 17-year-old accused in the station's visiting room. They alleged that an individual accompanying the judge deleted the photos from the device under police intimidation. The victim's family staged a sit-in protest at the police station demanding strict disciplinary action against the officers involved.