കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വന്ദേമാതരം സെമിനാര്‍, ആരംഭിക്കും മുന്‍പേ വിവാദത്തിലായിരുന്നു. ഒക്ടോബര്‍ 6, 7 തിയതികളിലായി നടത്താന്‍ തീരുമാനിച്ചിരുന്ന സെമിനാറില്‍ ആര്‍.എസ്.എസ് ആശയബന്ധമുള്ളവര്‍ ഭാഗമാകുന്നെന്നും ക്യാംപസില്‍ കാവിവല്‍ക്കരണ അജണ്ട നടപ്പിലാക്കാന്‍ ശ്രമമെന്നുമായിരുന്നു വിവിധ വിദ്യാര്‍ഥിസംഘടനകളുടെ ആരോപണം... ആർ.എസ്.എസിന്റെ ബൗദ്ധിക വിഭാഗമായി വിശേഷിപ്പിക്കപ്പെടുന്ന ‘പ്രജ്ഞാ പ്രവാഹി’ന്റെ ദേശീയ കൺവീനർ ജെ.നന്ദകുമാർ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്നതിനെതിരെയായിരുന്നു വിദ്യാര്‍ഥിസംഘടനകള്‍ രംഗത്തെത്തിയത്... ആർ.എസ്.എസ് ആഭിമുഖ്യമുള്ള അഖില ഭാരതീയ സാഹിത്യ പരിഷത്ത് സഹസംഘാടകരായതും വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് ബലമേകി. പരിപാടിക്കെതിരെ ഇടത്-വലത് വിദ്യാര്‍ഥിസംഘടനകള്‍ ഒന്നിച്ച് പ്രതിഷേധിക്കുന്ന അപൂര്‍വ കാഴ്ചയായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ കാണാനായത്. വിദ്യാര്‍ഥി പ്രതിഷേധം അവഗണിച്ച് പരിപാടിയുമായി മുന്നോട്ടുപോയതും സമാപനദിവസം പ്രതിഷേധിക്കുന്നവരെ കേരള ഗവര്‍ണര്‍ രാജ്യദ്രോഹികളായി മുദ്രകുത്തിയെന്ന ആരോപണവും പ്രതിഷേധത്തിന് വീണ്ടും കാരണങ്ങളായി. ഒടുവില്‍ കേസും സസ്പെന്‍ഷനുംവരെ എത്തിനില്‍ക്കുന്നു കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥി ഐക്യത്തിന്റെയും പ്രതിഷേധങ്ങളുടെയും കഥ...