കൊച്ചി കളമശേരിയിലെ കൂട്ടബലാല്‍സംഗത്തില്‍ ദിവസേന പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഇന്നലെ പിടിയിലായ രണ്ടുപേരടക്കം നാലുപേരിലേക്കായിരുന്നു അന്വേഷണം നടന്നിരുന്നത്. എന്നാല്‍, കൂടുതല്‍ പ്രതികളുണ്ട് എന്ന വിലയിരുത്തലാണ് നിലവിലുള്ളത്. പ്രതി അമ്മു എന്നറിയപ്പെടുന്ന ശരണ്യ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. കളമശ്ശേരിയിലെ ലോഡ്ജിൽ നേരിട്ട ക്രൂരതയുടെ വിവരങ്ങളാണ് യുവതി പോലീസിന് മൊഴി നൽകിയത്. ലോഡ്ജിൽ എത്തിയ രണ്ടുപേരുടെ വിവരം കൂടി യുവതി പോലീസിനോട് പറഞ്ഞു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ വിശദമൊഴി എടുത്തത്.
അതിജീവിത പറയുന്നതനുസരിച്ച് അറസ്റ്റിലായ നാലുപ്രതികളെയും തിരിച്ചറിയാനായി എന്നതാണ്. ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നീ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിലുള്ള രണ്ടു പ്രതികളെ സ്പായിലും ലോഡ്ജിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കേസിലെ ഒന്നാം പ്രതി ശ്രീരാജിനെയും മൂന്നാം പ്രതി ജിത്ത് മാർട്ടിനെയും പത്തടിപ്പാലത്തെ സ്പായിലും ഇടപ്പള്ളിയിലെ ലോഡ്ജിലും എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ശരണ്യയെ കുറിച്ചാണ് കൂടുതല്‍ അപ്ഡേറ്റുകള്‍ ഇന്നെത്തിയത്. ആറുമാസം മുന്‍പാണ് ശരണ്യ സ്പായില്‍ ജോലിക്കെത്തിയത്. യുവതിക്ക് ലഹരി വസ്തുക്കൾ വലിക്കാൻ നൽകിയെന്നും ലഹരി കലർത്തിയ പാനീയം കുടിക്കാൻ നൽകിയെന്നും യുവതി മൊഴി നൽകിയതായി ഭർത്താവ് പറഞ്ഞു. കേസന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയാണ്.