കൊച്ചിയിലെ സ്പായില്‍ മാനേജര്‍ പോസ്റ്റില്‍ ഒഴിവുണ്ടെന്ന് കാണിച്ച് ഒഎല്‍എക്സില്‍ ഒരു പരസ്യം വരുന്നു. ആ പരസ്യം കണ്ട് ഒരു യുവതി ഇന്റര്‍വ്യൂവിനായി കളമശേരിയിലേക്ക് എത്തുന്നു. മറ്റൊരു ജില്ലക്കാരിയാണ് യുവതി. എറണാകുളത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിന് ഒപ്പമായിരുന്നു താമസം. ഈ മാസം രണ്ടാം തീയതി രാവിലെയാണ് ഇന്റര്‍വ്യൂവിന് വിളിക്കുന്നത്. പിന്നീട് ജോലി ലഭിക്കുമെന്നും പറഞ്ഞു.
ഇന്റര്‍വ്യൂ ശരിയായെന്നും ഇനിയൊരു കൂടിക്കാഴ്ച കൂടി വേണമെന്നും ഈ പ്രതികളില്‍ ഒരാളായായ സ്ത്രീ യുവതിയെ വിശ്വസിപ്പിച്ചു. എന്നിട്ട് ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് ക്ഷണിച്ചു. സ്ത്രീ ആയതുകൊണ്ട് ലോഡ്ജിലേക്ക് പോകാന്‍ സംശയമൊന്നും യുവതിക്ക് തോന്നുന്നില്ല. അവര്‍ തന്നെ യൂബര്‍ ടാക്സി അറേഞ്ച് ചെയ്യുന്നു. അതില്‍ കയറി ഇടപ്പള്ളിയിലെ ലോഡ്ജില്‍ എത്തുന്നു. രണ്ടാം തീയതി വൈകുന്നേരത്തോടെ ഉണിച്ചിറയിലുള്ള സ്പായിൽ എത്തിയ യുവതി പുറത്തിറങ്ങിയത് മൂന്നാം തീയതി വൈകിട്ട് ആറരയ്ക്ക്.
രണ്ട് ദിവസം യുവതിയെ തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിക്കുന്നു. അതായത്, രണ്ടാം തീയതി രാത്രിയിലും മൂന്നാം തീയതിയിലുമായി യുവതിയെ ക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതിയെ എഴുന്നേറ്റു നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ഭർത്താവ് പറഞ്ഞു.
കേസിൽ സ്പായുടെ നടത്തിപ്പുകാരൻ ശ്രീരാജ്, ജിത്തു എന്നിവരാണ് അറസ്റ്റിൽ ആയിട്ടുള്ളത്, അമ്മു എന്ന് പേരുള്ള 23 കാരിയും, പെൺകുട്ടിയെ തടഞ്ഞുവെച്ച സഞ്ജുമാണ് ഇനി പിടിയിലാകാനുള്ളത്.ഇവരെ കൂടാതെ രണ്ടുപേർ കൂടി സ്പായിലേക്ക് എത്തിയിരുന്നതായി പെൺകുട്ടി പറഞ്ഞിട്ടുണ്ട്. പ്രതികളുടെ സെക്സ് റാക്കറ്റ് ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. സ്പാകേന്ദ്രീകരിച്ച ഗുണ്ടാസംഘങ്ങൾക്കുള്ള ബന്ധവും, പണം ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതി ആരോഗ്യനില വിണ്ടെടുത്ത ശേഷം വിശദമായി മൊഴിയെടുത്ത് തുടരന്വേഷണത്തിലേക്ക് കടക്കുവാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.