raju-wife

TOPICS COVERED

കൊല്ലം ചെറുമൂട് സ്വദേശി രാജു എഡ്‌വേര്‍ഡിന്റെ കൊലപാതകത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. പ്രതിയായ ഭാര്യ ലേഖ മേരിയ്ക്ക് തനിച്ചു കൊലപാതകം ചെയ്യാനാവില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ലേഖയുടെ ആൺ സുഹൃത്ത് പ്രാക്കുളം സ്വദേശി നിരീക്ഷണത്തിലാണ്. ഇയാളെ വീണ്ടും ചോദ്യം ചെയ്യും 

 

ഒക്ടോബർ രണ്ടിനാണ് ചെറുമൂടുള്ള വീട്ടിൽ രാജു എഡ്വേർഡിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കുഴഞ്ഞുവീണെന്നാണ് ഭാര്യ ലേഖ മേരിയാണ് ബന്ധുക്കളെ അറിയിച്ചത്. ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. മരണത്തിൽ സംശയം തോന്നിയതോടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കളാവശ്യപ്പെട്ടു. രാജുവിന്റെ കഴുത്തിൽ ചില പാടുകളും കണ്ടിരുന്നു. രാജുവിന്റേത് സ്വാഭാവിക മരണമല്ലെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ, ഭാര്യ ലേഖ മേരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബെൽറ്റ് ഉപയോഗിച്ച് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്. 

 

Also Read: രാജുവിന്റെ മരണം കൊലപാതകം; കഴുത്തില്‍ ബെല്‍റ്റ് മുറുക്കി; ഭാര്യ അറസ്റ്റില്‍; ട്വിസ്റ്റ്

രാജുവിന്റെ പേരിലുള്ള വസ്തു ലേഖയുടെ പേരിൽ എഴുതി നൽകാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. ലേഖയുടെ ആൺസുഹൃത്തായ പ്രാക്കുളം സ്വദേശിക്ക് കൃത്യത്തിൽ പങ്കുണ്ടോ എന്ന സംശയം ബന്ധുക്കൾക്കുണ്ട്. പ്രാക്കുളം രാജുവിന്റെ വീട്ടിലെത്തി മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

ENGLISH SUMMARY:

Raju Edward's murder mystery is deepening with police suspecting involvement beyond his wife, Lekha Mary. The investigation is now focusing on a native of Prafulam, who is believed to have aided Lekha in the crime, as she reportedly couldn't have committed the murder alone.