kalamassery-arrest-2
  • സ്പായിൽ ജോലിനൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒക്ടോബർ രണ്ടിന് യുവതിയെ ലോഡ്ജിൽ എത്തിച്ച ശേഷം ബലമായി മദ്യവും ലഹരി മരുന്നും നൽകി ശ്രീരാഗും ജിത്ത് മാർട്ടിനും ശരണ്യയും ക്രൂരമായ ലൈഗീംക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പെൺ കുട്ടിയുടെ മൊഴി.

കളമശേരിയിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. രണ്ടാം  പ്രതി  ശരണ്യ, നാലാം പ്രതി സഞ്ജു എന്നിവരാണ് അറസ്റ്റിലായത്. സ്പായിൽ ജോലിനൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒക്ടോബർ രണ്ടിന് യുവതിയെ  ലോഡ്ജിൽ എത്തിച്ച ശേഷം ബലമായി മദ്യവും ലഹരി മരുന്നും  നൽകി  ശ്രീരാഗും  ജിത്ത് മാർട്ടിനും ശരണ്യയും ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പെൺ കുട്ടിയുടെ മൊഴി. Also Read: ഹൃദയാഘാതമെന്ന് കരുതി മൃതദേഹം സംസ്കരിച്ചു; യുവാവിനെ കൊന്നത് ഭാര്യ; സഹായത്തിന് കാമുകനും

ഏറ്റവും കൂടുതൽ  ഉപദ്രവിച്ചത് രണ്ടാം പ്രതിയായ ശരണ്യയാണെന്നും മൊഴിയിലുണ്ട്. ബലാത്സംഗം ചെയ്തതിന് പിന്നാലെ  മുങ്ങിയ ശരണ്യയെയും സഹായി സഞ്ജുവിനെയുമാണ് വയനാട് പുൽപ്പള്ളിയിൽ നിന്ന് ഇന്ന് പുലർച്ചെയോടെ അന്വേഷണ സംഘം  കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ കളമശേരി സ്റ്റേഷനിലെത്തിച്ച് അറസ്റ്റും രേഖപ്പെടുത്തി. കേസിലെ ഒന്നും മൂന്നും പ്രതികളായ ശ്രീരാജിനെയും ജിത്ത് മാർട്ടിനെയും മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് നാളെ  പത്തടിപ്പാലത്തെ സ്പായിലും ഇടപ്പള്ളിയിലെ ലോഡ്ജിലും എത്തിച്ച്  തെളിവെടുപ്പ് നടത്തും.

പത്തടിപാലത്തെ സ്പാ അനാശാസ്യ കേന്ദ്രമാക്കി മാറ്റുകയായിരുന്നു പ്രതികൾ. ഇതിനു മുൻപും ഇവിടെ പെൺകുട്ടികളെ എത്തിച്ച് പീഡിപ്പിച്ചിട്ടുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നും ആരോഗ്യ നില മെച്ചപ്പെട്ടതായും പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Two more people, Sharanya and Sanju, have been arrested in connection with the alleged gang rape of a young woman in Kalamassery. Police say the survivor was allegedly taken to a lodge after being promised a spa job and was forcibly given alcohol and drugs before the assault. The investigation is continuing, with evidence collection planned at the spa and lodge.