noorudin

TOPICS COVERED

ബിഹാറില്‍ നിന്ന് പലക വണ്ടിയില്‍ ശബരിമലയിലേക്ക് യാത്രയ്ക്കെത്തിയെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്ന ബിഹാര്‍ സ്വദേശി നൂറുദീനെതിരെ അന്വേഷണം. അംഗവൈകല്യമുള്ള നൂറുദീന്‍ ബിഹാറില്‍ നിന്ന് 2400 കിലോമീറ്റര്‍ പലക വണ്ടിയില്‍ സഞ്ചരിച്ച് ശബരിമലയിലേക്ക് ദര്‍ശനത്തിന് എത്തുന്നു എന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം. പമ്പയില്‍ എത്തിയപ്പോള്‍ പലക വണ്ടിയില്‍ ശബരിമലയിലേക്ക് പോകാനാകില്ല എന്ന് പറഞ്ഞ് പൊലീസ് തിരിച്ചയച്ചു എന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. പൊലീസിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. പൊലീസ് പിന്നീട് നൂറുദീനെ കണ്ടെത്തിയെങ്കിലും ലക്കുകെട്ട നിലയിലായിരുന്നു.

 

നൂറുദീന്‍ എന്ന് പരിചയപ്പെടുത്തുന്ന ആള്‍ പമ്പയിലോ ശബരിമലയിലോ ഭിക്ഷാടനത്തിന് എത്തിയതാണ് എന്ന് സംശയിക്കുന്നു. പത്ത് വര്‍ഷത്തോളമായി കൊട്ടാരക്കര ഭാഗത്ത് ഭിക്ഷാടനം നടത്തുന്ന ആളാണ് നൂറുദീന്‍. യഥാര്‍ഥ പേര് ഇതു തന്നെയാണോ എന്നും വ്യക്തമല്ല. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പന്തളം ഭാഗത്തായിരുന്നു ഭിക്ഷാടനം. എംസി റോഡിലൂടെ പലകവണ്ടിയില്‍ ആയിരുന്നു ഭിക്ഷാടനം. ബിഹാറില്‍ നിന്ന് പലകവണ്ടിയില്‍ ശബരിമലയ്ക്കെത്തുന്നെന്ന് പ്രചരിപ്പിച്ചത് ചില വ്ലോഗര്‍മാരാണ്.

ENGLISH SUMMARY:

Malayala Manorama Online News reports on the police investigation regarding the viral social media claims about a disabled man named Noorudeen traveling from Bihar to Sabarimala on a wooden cart. Authorities discovered that the individual is actually a long-time local beggar and the viral journey story was fabricated by vloggers.