മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിലിറങ്ങിയ ദിവസം. അതും രാഷ്ട്രപിതാവിന്റെ ജന്‍മദിനത്തില്‍. ഡല്‍ഹിയില്‍ ഉച്ചയോടെ അരങ്ങേറിയ പ്രതിപക്ഷപ്രതിഷേധത്തില്‍ രാജ്യതലസ്ഥാനം വിറങ്ങലിച്ചുനിന്നു. അതേസമയം മുംബൈയില്‍ കേന്ദ്രസര്‍ക്കാരിനെ വിറപ്പിക്കാന്‍ കോക്രോച്ച് ജനത പാര്‍ട്ടി സമരത്തിന് കോപ്പ് കൂട്ടുകയായിരുന്നു.... മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡല്‍ഹിയില്‍ വന്‍പ്രതിഷേധമാണ് അരങ്ങേറിയത്. ജന്തര്‍മന്തറിലേക്ക് പ്രകടനമായി പ്രതിപക്ഷ നേതാക്കളും പ്രവര്‍ത്തകരുമെത്തി.