പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പെന്ന പേരില്‍ വാര്ത്തയാക്കപ്പെട്ടതിന്റെ ദുഃഖവും ദുരനുഭവവും പൊട്ടിക്കരഞ്ഞ് വിശദീകരിച്ച്, ബ്രൂണെയില്‍ താമസിക്കുന്ന മലയാളി വയോധികന് ദാമോദരമേനോന്‍ മനോരമന്യൂസില്‍.
തനിക്കെതിരെ നടന്നത് വേട്ടയാടലാണ്, താമസസ്ഥലത്ത് രണ്ടു വ്യവസായികളും യുവാവും അതിക്രമിച്ചു കയറി. അവരുടെ ഉദ്ദേശ്യം വ്യക്തമല്ല. സുകുമാര കുറുപ്പല്ലേ.. എന്ന് ചോദിച്ചു, അല്ലെന്ന് വ്യക്തമായി പറഞ്ഞെങ്കിലും അവര്‍ രേഖകള്‍ പരിശോധിച്ചു, ചിത്രങ്ങളെടുത്ത് മടങ്ങി. പിന്നീട് വാര്‍ത്തയില്‍ മോശമായി ചിത്രീകരിച്ചെന്നും ദാമോദരമേനോന്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
ENGLISH SUMMARY:
The story of Damodara Menon, a Malayali elder living in Brunei, who was wrongly associated with the fugitive Sukumara Kurup and faced harassment, is detailed. He expressed his pain and narrated the traumatic experience to Manorama News, highlighting the mental distress caused by being mistaken for the notorious criminal.