താമസസ്ഥലത്ത് രണ്ടു വ്യവസായികളും യുവാവും അതിക്രമിച്ചു കയറി. അവരുടെ ഉദ്ദേശ്യം വ്യക്തമല്ല. സുകുമാര കുറുപ്പല്ലേ.. എന്ന് ചോദിച്ചു, അല്ലെന്ന് വ്യക്തമായി പറഞ്ഞെങ്കിലും അവര്‍ രേഖകള്‍ പരിശോധിച്ചു, ചിത്രങ്ങളെടുത്ത് മടങ്ങി
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പെന്ന പേരില്‍ വാര്‍ത്തയാക്കപ്പെട്ടതിന്‍റെ ദുഃഖവും ദുരനുഭവവും പൊട്ടിക്കരഞ്ഞ് വിശദീകരിച്ച്, ബ്രൂണെയില്‍ താമസിക്കുന്ന മലയാളി വയോധികന്‍ ദാമോദരമേനോന്‍ മനോരമന്യൂസില്‍. തനിക്കെതിരെ നടന്നത് വേട്ടയാടലാണ്, താമസസ്ഥലത്ത് രണ്ടു വ്യവസായികളും യുവാവും അതിക്രമിച്ചു കയറി. അവരുടെ ഉദ്ദേശ്യം വ്യക്തമല്ല. സുകുമാര കുറുപ്പല്ലേ.. എന്ന് ചോദിച്ചു, അല്ലെന്ന് വ്യക്തമായി പറഞ്ഞെങ്കിലും അവര്‍ രേഖകള്‍ പരിശോധിച്ചു, ചിത്രങ്ങളെടുത്ത് മടങ്ങി. പിന്നീട് വാര്‍ത്തയില്‍ മോശമായി ചിത്രീകരിച്ചെന്നും ദാമോദരമേനോന്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. Also Read: എനിക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഭയമാണ്; ദാമോദര മേനോന്‍
Damodara Menon, an elderly Malayali residing in Brunei who was falsely reported as absconding criminal Sukumara Kurup, broke down in tears while recounting his ordeal on Manorama News. He revealed that he was subjected to continuous harassment after two businessmen and another youth forcibly entered his residence. Despite clarifying his identity, they inspected his documents and took photographs, which were later distorted in media reports. Expressing deep safety concerns, he requested intervention from the Indian High Commission and assistance from Chief Minister V.D. Satheesan to safely reunite with his family in Malaysia.