ലോകത്തിന്റെ ഏത് കോണുകളിലേക്ക് പോയാലും മനുഷ്യന്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന ഒരിടമേയുള്ളു, അത് അവരവരുടെ വീടാണ്. ചിരമഭയമീ ഭവനം എന്ന് കവി പാടിയതും അതുകൊണ്ടാണ്. സമാധാനത്തിന്റെ ആശ്വാസത്തിന്റെ സ്വസ്ഥതയുടെ ഇടമല്ലാതാകുന്നോ വീട്ടകങ്ങള്‍. മലയാളി വീടുകളില്‍ നിന്ന് സമീപകാലം കേള്‍ക്കുന്ന വാര്‍ത്തകളൊന്നും അത്ര നല്ലതല്ല. പകരം അസ്വസ്ഥപ്പെടുത്തുന്ന, അവിശ്വസനീയമായ കഥകള്‍. സ്ത്രീകള്‍ക്ക്, കുട്ടികള്‍ക്ക്, പ്രായമായര്‍വക്കൊക്കെ അന്യമാകുന്ന ഇടമായി വീട്ടകങ്ങള്‍ മാറുന്നോ? 

ഭാര്യയുടെ കിടപ്പറ ദൃശ്യം ചിത്രീകരിച്ച് പ്രചരിപ്പിച്ച ഭര്‍ത്താവ് നാലുവയസുകാരിയായ മകളുടെ മുന്നിലും ലൈംഗിക വൈകൃതങ്ങള്‍ കാട്ടിയെന്നും പരാതിയിലുണ്ട്. എതിര്‍ത്തപ്പോള്‍ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പരാതിയില്‍ കൊല്ലം പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. ഭര്‍ത്താവിന്‍റെ മര്‍ദനമേറ്റ യുവതി ആശുപത്രിയില്‍‌ ചികില്‍സയിലുമാണ്. കിടപ്പറ ദൃശ്യം വിറ്റ ഭര്‍ത്താവിന്‍റേത് മാരക സൈക്കോപ്പാത്ത് സ്വഭാവമെന്നാണ് പരാതിക്കാരിയായ യുവതി പറയുന്നത്. പ്രതി പല വൈകൃതങ്ങളും ചെയ്തതായി സമ്മതിക്കുന്ന ഫോണ്‍ സംഭാഷണം അടക്കമാണ് പരാതി നല്‍കിയത്. വിദേശത്തായിരിക്കെ കിടപ്പറ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് വിറ്റെന്നായിരുന്നു യുവതി പൊലീസിന് നല്‍കിയ പരാതി. നാലുവയസുള്ള മകള്‍ക്കൊപ്പം ഇരുന്ന് അശ്ലീല വിഡിയോകള്‍ കാണുകയും കുട്ടിയുടെ മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്തു എന്നും പ്രതി ഫോണ്‍ സംഭാഷണത്തില്‍ സമ്മതിക്കുന്നുണ്ട്. 

 

ENGLISH SUMMARY:

Disturbing trends in Kerala households where homes are no longer seen as sanctuaries of peace and comfort. These unsettling narratives highlight instances of violence and abuse within families, raising concerns about the safety of women, children, and the elderly within their own homes.