രാജ്യതലസ്ഥാനത്ത് വീണ്ടും ‍ഞെട്ടിപ്പിക്കുന്ന ബലാല്‍സംഗ കൊലപാതകം. 16 വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തശേഷം കുത്തിക്കൊലപ്പെടുത്തി മൃതദേഹം വയലില്‍ ഉപേക്ഷിച്ചു. പ്രായപൂർത്തിയാകാത്ത മൂന്നുപേരടക്കം നാല് പ്രതികളെ പൊലീസ് പിടികൂടി.

ഡെൽഹി സ്വരൂപ് നഗര്‍ കുഷക് റോഡിലെ കൃഷിയിടത്തില്‍ നായ്ക്കള്‍ കടിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയപ്പോഴാണ് നടുക്കുന്ന ക്രൂരത പുറംലോകം അറിഞ്ഞത്. പൊലീസ് പറയുന്നതിങ്ങനെ, 16 വയസുകാരിയെ സുഹൃത്തുക്കളയ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരടക്കം നാലുപേര്‍ന്ന് ടെമ്പോ വാനില്‍വച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കി. പിന്നീട് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി. മൃതദേഹം തുറസ്സായ സ്ഥലത്ത് ഉപേക്ഷിച്ചു. വെള്ളിയാഴ്ചയായിരുന്നു കൊലപാതകം. ഞായറാഴ്ച അഴുകി തിരച്ചറിയാനാകത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  

ദൃക്‌സാക്ഷികളാരും ഇല്ലാതിരുന്നതിനാല്‍ പ്രതികളെക്കുറിച്ച് ആദ്യം വിവരമൊന്നും ലഭിച്ചിരുന്നില്ല, പിന്നീട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ശിവം എന്ന മുതിര്‍ന്നയാളടക്കം നാലുപേരെ പിടികൂടിയത്. മറ്റുരണ്ടുപേര്‍ 17കാരും ഒരാള്‍ 16 കാരനുമാണ്. പെൺകുട്ടിയും പ്രതികളും ടെമ്പോയ്ക്കുള്ളിൽ വെച്ച് ഒരുമിച്ച് മദ്യപിച്ചിരുന്നുവെന്നും, അതിനുശേഷമാണ് പീഡിനമെന്നും വിവരമുണ്ട്. സ്വരൂപ് നഗറിലെ ഖഡ്ഡ കോളനിയിൽ ടെമ്പോ വാഹനം കണ്ടെത്തി.