ലോട്ടറിക്കച്ചവടത്തില്‍ പറ്റിയ ചതിക്കൊപ്പം രോഗവും ചതിച്ചതോടെ കടക്കെണിയിലാണ് ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത പത്തനംതിട്ട സ്വദേശി ബിജി. മക്കളെ പഠിപ്പിക്കാനും ഭക്ഷണത്തിനും മരുന്നിനും പോലും വഴിയില്ല. അടിയന്തരമായി അടച്ചു തീര്‍ക്കേണ്ട ബാങ്ക് വായ്പയാണ് ബിജിയുടെ ആശങ്ക. 

ചെറുപ്പത്തിലേ പോളിയോ ബാധിച്ച് ഇരുകാലുകളുടേയും സ്വാധീനം ഇല്ലാതായ ആളാണ് ബിജി. 30 വര്‍ഷമായി ലോട്ടറിക്കച്ചവടമാണ്. മുച്ചക്ര സ്കൂട്ടറിലാണ് വില്‍പന.ബാങ്ക് വായ്പയെടുത്ത് ഹോള്‍സെയില്‍ ലോട്ടറിക്കച്ചവടം തുടങ്ങി. ലോട്ടറി വാങ്ങിയവര്‍ പലരും പണം കൊടുത്തില്ല. ഇതിടെ ഹൃദയാഘാതം വന്നു. നാലു ബ്ലോക്കുകള്‍.ചികില്‍സ തുടങ്ങിയതോടെ ബിജിക്ക് ലോട്ടറി വില്‍പനയ്ക്കിറങ്ങാന്‍ കഴിയാതായി. ലോണ്‍ അടവും മുടങ്ങി. ഭാര്യയുടെ നട്ടെല്ലിന് തകരാറുണ്ട്. തൊഴിലുറപ്പ് ജോലിക്ക് പോകാനും കഴിയുന്നില്ല. സാമൂഹിക പ്രവര്‍ത്തക എം.എസ്.സുനില്‍ നിര്‍മിച്ച് നല്‍കിയ വീട്ടിലാണ് ബിജിയും കുടുംബവും കഴിയുന്നത്. രോഗം കാരണം ഇപ്പോള്‍ ലോട്ടറിക്കച്ചവടത്തിലും സജീവമല്ല. ദുരിതം കണ്ട് മനസറിഞ്ഞ് ആരെങ്കിലും സഹായിക്കുമെന്നാണ് ഏക പ്രതീക്ഷ.

 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ;

Name K.S.Biji

Ac No. 0316053000009595

South Indian Bank

IFSC : SIBL0000316

Branch : Pathanamthitta 

Gpay No. 8281468865