പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പ്രതിക്കു മാനസാന്തരത്തിനുള്ള സാധ്യത കുറവാണന്നു നിരീക്ഷിച്ച കോടതി കേസ് അപൂര്‍വങ്ങളില്‍ അപൂര്വമാണന്നു വിലയിരുത്തിയാണു ശിക്ഷ വിധിച്ചത്. ഭാര്യ ഉപേക്ഷിതിന്റെ കാരണം തേടി സമീപിച്ച ജ്യോതിഷിയുടെ വാക്കുകേട്ട് അയല്‍വാസി സജിതയെ ക്രൂരമായി വെട്ടിക്കൊല്ലുക. വിചാരണ തടവുകാരനായിരിക്കെ നല്ലനടപ്പ അഭിനയിച്ച് ജാമ്യം നേടി പുറത്തെത്തി സജിതയുടെ ഭര്‍ത്താവ് സുധാകരന് അമ്മ ലക്ഷ്മിയെന്നിവരെ മനുഷ്യ മനസാക്ഷിയെ നടുക്കും വിധം വെട്ടനുറുക്കുക.
കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത ഇരട്ടക്കൊലക്കേസിലാണ് പാലക്കാട് ജില്ലാ കോടതിയുടെ വിധി. മാനസാന്തരത്തിനുള്ള അവസരം ഈ കേസില്‍ നിലനില്‍ക്കുന്നില്ലെന്നു നീക്ഷിച്ച കോടതി പ്രൊസിക്യൂഷന് വാദങ്ങളെല്ലാം അംഗീകരിച്ചു. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍