തിരുവനന്തപുരം കരമന കൂടത്തില് കൊലപാതകത്തിന് കാരണമായത് , തറവാട്ടിലെ അവസാന അംഗമായ ജയമാധവന് നായര് രണ്ടാം വിവാഹത്തിന് താല്പര്യം പ്രകടിപ്പിച്ചതെന്ന് പൊലീസ്. വിവാഹം നടന്നാൽ കോടികളുടെ സ്വത്ത് തട്ടിയ വിവരങ്ങൾ പുറത്തു വരുമെന്നതിനാൽ,,, കാര്യസ്ഥൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
കോടതി ജീവനക്കാരനായ രവീന്ദ്രന് നായര് അതിസമര്ത്ഥമായി കൊല ചെയ്തതിനൊപ്പം അന്വേഷണം അട്ടിമറിക്കാനും നിരന്തരം ശ്രമിച്ചു. രവീന്ദ്രന് നായരുടെ നുണ പൊളിക്കാന് ബ്രയിന് മാപ്പിങ് മുതല് പരുക്കിന്റെ രീതി ഉറപ്പിക്കാന് കോഴിക്കോട് എന്.ഐ.ടിയില് നടത്തിയ പരീക്ഷണം വരെ ശാസ്ത്രീയ അന്വേഷണമാണ് തിരുവനന്തപുരം സിറ്റി പൊലീസ് നടത്തിയത്. മൃതദേഹം കൊണ്ടുപോയ കാറിന്റെ ഡിക്കിയില് നിന്ന് വര്ഷങ്ങള്ക്ക് ശേഷം രക്തക്കറ കണ്ടെടുത്തതും കേസില് വഴിത്തിരിവായി.