അനുദിനം സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ് , കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സ്ത്രീകള്‍ ക്രൂര പീഡനത്തിനിരായാവുന്നു.ക്രൂര പീഡനങ്ങള്‍ തുടരുന്നത് പരിഷ്കൃത സമൂഹത്തിന് വലിയ അപമാനം സൃഷ്ടിക്കുന്നു.കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ ഞെട്ടിക്കുന്നതും സമൂഹത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
പത്തനംതിട്ട അടൂരിലെ ഷെഹാനയുടെ തൂങ്ങിമരണം നാടിനെ ആകെ ഞെട്ടിച്ചു. ഈമാസം 13നാണ് അടൂര്‍ നെല്ലിമുകള്‍ സ്വദേശിനി ഷെഹാനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.ഒരു കുട്ടിയുടെ അമ്മ കൂടിയായ ഷെഹാന ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു.രാത്രി വീട്ടിലെ ബഹളം കേട്ട നാട്ടുകാര്‍ നഗരസഭാ കൗണ്‍സിലറെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോഴാണ് ഷെഹാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്..മരണ സമയം വീട്ടില്‍ ഉണ്ടായിരുന്ന കാമുകന് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൂങ്ങിമരിക്കും മുന്‍പ് അരുണ്‍ ഷെഹാനയെ മര്‍ദിച്ചതായി കണ്ടെത്തി.ഇതോടെയാണ് അറസ്റ്റ്.
ഭര്‍തൃവീട്ടിലെ സ്ത്രീകളുടെ മരണങ്ങളുടെ പട്ടികയിലേക്ക് പുതിയ ഒരു പേര് കൂടി കാവ്യ. സ്ത്രീധനത്തിന്റെ പേരിലും മറ്റ് ആവിശ്യങ്ങളുടെ പേരിലും ഒരോ ദിവസവും ഭര്‍തൃവീട്ടിലെ സ്ത്രീകളുടെ മരണങ്ങള് വര്‍ധിച്ചുവരുകയാണ്. കാവ്യക്കെതിരെ ജാതി അധിക്ഷേപവും സ്ത്രീധനം കിട്ടിയില്ലെന്നുള്ള കാരണത്താല്‍ നിരന്തര പീഡനമുണ്ടായിരുന്നു. കിടപ്പുമുറിയിലെ ജനൽകമ്പിയിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടുവെന്നാണ് ഭര്‍ത്താവ് വിഷ്ണുവിന്റെയും ബന്ധുക്കളുടെയും മൊഴി.എട്ട് വര്‍ഷം മുന്‍പ് പ്രണയിച്ചാണ് വിഷ്ണുവും കാവ്യയും വിവാഹിതരായത്.ആത്മഹത്യയിലും ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നു. വൈകുന്നേരമാണ് കാവ്യ തൂങ്ങിയതെങ്കിലും ഏറെ വൈകിയാണ് വീട്ടുകാരെ അറിയിച്ചത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ക്രൂരമായ കൊലപാതകളുടെ വാര്‍ത്തയാണ് ഒരോ ദിവസവും പുറത്തുവരുന്നത്.തെലങ്കാനയ നടുക്കി പോക്സോ കേസ് പ്രതി ആറുപേരെ കൊന്നു. പരാതിക്കാരിയായ പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും സ്വന്തം ഭാര്യയെയും മക്കളെയും ഉൾപ്പെടെയാണ് പ്രതികൊലപ്പെടുത്തിയത്.പോക്സോ കേസിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന സംശയത്തിലാണ് പൊലീസ്.
പ്രണയപ്പകയില്‍ ബെംഗളൂരുവില്‍ വീണ്ടും കൊലപാതകം. മുന്‍ കാമുകന്റെ സഹോദരന് നിയമവിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു.22 വയസ്സുള്ള കൊടിഹള്ളി സ്വദേശി അമൃതയാണ് കൊല്ലപ്പെട്ടത്. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ പകയിലാണ് പ്രതി സൂര്യ യുവതിയെ കുത്തിക്കൊന്നത്പ്രണയം നിരസിച്ചതിന് മംഗളൂരുവില്‍ യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.കക്കേപദവ് സ്വദേശി ലാവണ്യയാണ് കൊല്ലപെട്ടത്. പ്രതി ചേതന്‍ ഓടിരക്ഷപെട്ടു.