ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതനെതിരെ കാപ്പ ചുമത്തിയത് തിങ്കളാഴ്ച. സമൂഹത്തിന് ഭീഷണിയെന്ന് കലക്ടറുടെ ഉത്തരവില്‍. സുഗതനെതിരെ 8 വര്‍ഷത്തിനിടെ ഏഴു കേസുകള്‍. കൗണ്‍സിലറായ ശേഷവും വധശ്രമം ഉള്‍പ്പടെ കേസ്. സുഗതന്‍ 2012 മുതല്‍ റൗഡി ലിസ്റ്റിലുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്യുമ്പോള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടി വന്നത് പൊലീസിനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെയെന്ന് പൊലീസ്.
പൊലീസിനെതിരെ തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് നടപടിയില്‍ അസ്വാഭാവികതയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ പൊലീസിന് ക്രിമിനല്‍ മൈന്‍ഡ് എന്ന് തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ് കുറ്റപ്പെടുത്തി. പൊലീസ് മര്‍ദിച്ചതായി സുഗതന്‍റെ ഭാര്യയും ആരോപിച്ചു.