Supporters of the Cockroach Janta Party scuffle with police as they attempt to march toward India's Parliament, demanding the resignation of the education minister, in New Delhi, Monday, July 20, 2026. (AP Photo/Vipin)
പ്രതിഷേധക്കാര്‍ക്ക് എതിരെ രാജ്യവ്യാപകമായി തുടരുന്ന പൊലീസ് നടപടികളില്‍ സര്‍ക്കാരിന് താക്കീതുമായി സിജെപി. വാക്ക് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടികളിലേക്ക് പോകുമെന്നാണ് പ്രതികരണം. അസം, ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് സിജെപി നിലപാട് കടുപ്പിച്ചത്.
പൊലീസ് നടപടി അവസാനിപ്പിച്ചെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും. പൊലീസ് നടപടി ഉണ്ടാകില്ലെന്ന സർക്കാരിൻറെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം പിൻവലിച്ചത്. ഉറപ്പിൽ നിന്നുള്ള മാറ്റം വിശ്വാസവഞ്ചനയാണ്. യുവാക്കള്‍ ഇത് അംഗീകരിക്കില്ല. വാഗ്ദാനങ്ങൾ നൽകുന്നതിലൂടെയല്ല, പാലിക്കുന്നതിലൂടെയാണ് സർക്കാരിന് വിശ്വാസ്യത ലഭിക്കുന്നതെന്നും സിജെപി ഓർമ്മിപ്പിച്ചു. വളണ്ടിയർ മുഹമ്മദ് ജുനൈദിനെ കുറിച്ച് നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്നും സിജെപി നിര്‍ദേശിച്ചു.
അതേസമയം, ബിഹാർ ബന്ദിനിടെ സിവാനിൽ എ.കെ 47 ഉപയോഗിച്ച് വെടിവെപ്പ് നടത്തിയ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. വെടിവയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്. വെടിവെപ്പിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. വെടിവെപ്പ് നടന്ന ബാക്കി 2 ഇടത്ത് പൊലീസ് ഉണ്ടായിരുന്നില്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് മറുപടി. 450 പേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. 21 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതേസമയം പ്രധാമന്ത്രിക്കും സര്‍ക്കാരിനും എതിരെ വ്യാജവും അപകീര്‍ത്തികരവുമായ പ്രചാരണം സമൂഹമാധ്യമങ്ങള്‍ വഴി തുടരുന്നു എന്നാണ് ഡല്‍ഹി പൊലീസിന്‍റെ കണ്ടെത്തല്‍. ഇത്തരം പോസ്റ്റുകൾ നീക്കാൻ വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.