ഒരു വർഷം മുൻപാണ് വേങ്ങര സ്വദേശി മുഹമ്മദലി പൊലീസ് സ്റ്റേഷനിലെത്തി ഒരു വെളിപ്പെടുത്തൽ നടത്തുന്നത്. താൻ ചെയ്ത ഒരു ഇരട്ടക്കൊലപാതകം! അതും നാല് പതിറ്റാണ്ടു മുന്‍ര് 1986ല്‍. കൂടരഞ്ഞിയില്‍ ഒരാളെ വെള്ളത്തിൽ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തിയെന്നാണ് മൊഴിയെങ്കിൽ മറ്റൊന്ന് കോഴിക്കോട് ബീച്ചിൽ. ഈ രണ്ട് കൊലപാതകവും തമ്മിൽ ബന്ധമില്ല എന്ന് ഈ മുഹമ്മദലി പറയുന്നുണ്ടെങ്കിലും പൊലീസ് അക്ഷരാർത്ഥത്തിൽ എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പത്തിലാണ്. പതിറ്റാണ്ടുകള്‍ മുന്‍പ് നടന്ന കൊലപാതകത്തിൽ എങ്ങനെ തെളിവുകൾ ശേഖരിക്കും? ആരെപ്പോയി ചോദ്യം ചെയ്യും? ദൃക്സാക്ഷികൾ ഒന്നുമില്ലാത്ത ഒരു കേസ്! ഒരു വെളിപ്പെടുത്തൽ മാത്രം!

ENGLISH SUMMARY:

This programme highlights a sensational confession made by a Väṅgara resident regarding a double murder committed in 1986. The police are now grappling with the challenge of investigating crimes that occurred decades ago with no witnesses and limited evidence, based solely on this revelation.