ഹരിയാനയിലെ ഗുരുഗ്രാമിൽ 35 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി മലയാളി പിടിയിൽ. അറസ്റ്റിലായത് മുൻ കൊമേഴ്സ്യൽ പൈലറ്റ്. അജ്ജു എന്ന് വിളിക്കുന്ന മുപ്പത്തിമൂന്നുകാരനായ അർഷാദ് അലിയെയാണ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. കോഴിക്കോട് സ്വദേശിയാണ്. ഇയാളിൽ നിന്ന് 814 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ഗുരുഗ്രാമിലെ സെക്ടർ 103-ന് സമീപത്ത് വെച്ചാണ് ഇയാളെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഗുരുഗ്രാമിലെ ദൗലതാബാദിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് ഇയാളുടെ താമസം.

ENGLISH SUMMARY:

A former commercial pilot from Kozhikode named Arshad Ali, also known as Ajju (33), was arrested by the Crime Branch in Gurugram, Haryana, with 814 grams of MDMA worth 35 lakh rupees near Sector 103, while residing in a residential society in Daulatabad, Gurugram.