TOPICS COVERED

സ്ത്രീ സുരക്ഷ, ലഹരിക്കെതിരെ നടപടി, ക്രമസമാധാനപാലനം.. മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളും ആവര്‍ത്തിക്കുംമ്പോഴും കൊച്ചു കേരളത്തില്‍ അക്രമങ്ങളും കൊടുംക്രൂരതകളും നിത്യസംഭവങ്ങളാവുകയാണ്. വീടിനുള്ളിലെ സ്നേഹബന്ധങ്ങള്‍ക്കിടയിലേക്ക് പോലും അമ്മയെന്നോ ജീവിതപങ്കാളി എന്നോ സ്വന്തം മക്കളെന്നോപോലും ചിന്തിക്കാതെ ചോര ചിന്തുന്ന നാളുകള്‍.. വിദ്വേഷം തോന്നുന്നവരെ കൊന്നൊടുക്കുന്നത് മാത്രം ലക്ഷ്യമാക്കുന്നവര്‍.. അവരെ പ്രചോദിപ്പിക്കാന്‍ ലഹരിയും. 

തിരുവനന്തപുരം നഗരമധ്യത്തില്‍ ഭാര്യയുടെ കഴുത്തറുത്ത ഭര്‍ത്താവിന്റെ അരുംകൊലയുടെ ഞെട്ടലിലേക്കാണ് കേരളം കണ്ണു തുറന്നത്. സ്വന്തം ജീവനെക്കാള്‍ സ്നേഹിക്കേണ്ട, ജീവന്‍ കൊടുത്തും സംരക്ഷിക്കേണ്ട മകനുനേരെ ഒരച്ഛന്‍ ചെയ്ത ക്രൂരതയുടെ വാര്‍ത്തയാണ് കൊല്ലത്തു നിന്ന് വന്നത്.

മൈനാകപ്പള്ളിയില്‍ പത്തുവയസുകാരന് പൊള്ളലേറ്റു. സ്വന്തം അച്ഛനാണ് പൊള്ളലേല്‍പ്പിച്ചതെന്ന് മകന്റെമൊഴി.. മലയാളികളുടെ മനസിനെ മരവിപ്പിച്ച വാര്‍ത്തയായിരുന്നു തിരുവനന്തരുരം നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം രണ്ടാനച്ഛന്റെ കൊടിയ മര്‍ദനത്തിനും പീഡനത്തുനുമൊടുവില്‍ ജീവന്‍ വെടിഞ്ഞ പിഞ്ചുകുഞ്ഞ്..

കൊച്ചിയില്‍ ലഹരി ഉപയോഗിച്ച് യുവാക്കള്‍ പൊലിസുകാരെ അക്രമിച്ചത് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു.. യുവാക്കള്‍ ലഹരി ഉപയോഗിച്ചിച്ചുണ്ടെന്ന് മനസിലായതോടെ കസ്റ്റഡിലെടുക്കാന്‍ ശ്രമിച്ച പൊലീസിനു നേരെ വലിയ ആക്രമണമാണ് യുവാക്കള്‍ നടത്തിയത്.

ENGLISH SUMMARY:

Kerala is witnessing a surge in violent incidents, including domestic abuse and attacks on children and police, despite recurring promises of better law and order, women's safety, and action against drug abuse. These shocking events, such as a husband murdering his wife in Thiruvananthapuram and a father brutally injuring his son in Kollam, highlight a deeply concerning trend in the state.