ഭാര്യയെയും പ്രായപൂർത്തിയാകാത്ത മക്കളെയും ക്രൂരമായി മർദിച്ച 47കാരൻ അറസ്റ്റിൽ. വലിയവേളി പൗണ്ടുകടവ് തൈവിളാകാം വീട്ടിൽ രാജൻ നെറ്റോയാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം കോടതി ഉത്തരവ് നിലനിൽക്കെയാണ് ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി മക്കളെ മർദിച്ചത്. അക്രമത്തെ തുടർന്ന് ഭാര്യയുടെ പരാതിയിലാണ് ഒളിവിൽ പോയ പ്രതിയെ തുമ്പ പൊലീസ് അറസ്റ്റു ചെയ്തത്.
എട്ടോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ENGLISH SUMMARY:
A 47-year-old man has been arrested for brutally assaulting his wife and underage children in Kerala. The arrest was made by the Thumbapoliice following a complaint from his wife after he trespassed into their home and attacked his children, despite a court order.