പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീക്ക് നേരെ അജ്ഞാത സംഘത്തിന്റെ വെടിവെയ്പ്പ് പ്രഭാതസവാരിക്കിറങ്ങിയ നാൽപ്പതുകാരിക്ക് നേരെ വെടിയുതിർത്ത് അജ്ഞാത സംഘം. ഇന്ന് പുലർച്ചെ 5.10 ഓടെ ഉത്തർപ്രദേശിലെ ഏറ്റ ജില്ലയിലെ ദഹേലിയ പൂത്ത് ഗ്രാമത്തിൽ വില്ലേജ് സെക്രട്ടേറിയറ്റിന് സമീപമാണ് സംഭവം.
വെടിയേറ്റ സാധന മിശ്ര ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലാണ്. വസ്തു തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. പ്രഭാതസവാരിക്കിറങ്ങിയ സാധനയെ പിന്തുടർന്നെത്തിയ വാഹനത്തിൽ നിന്നിറങ്ങിയവരാണ് ആക്രമണം നടത്തിയത്.
വാഹനത്തിൽ നിന്ന് ഇറങ്ങിയവരിലൊരാൾ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമികളെ കണ്ടാലറിയാമെന്ന് ആശുപത്രിയിലേക്ക് പോകും വഴി സാധന പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജസ്രത്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രഥമദൃഷ്ട്യാ ഭൂമി സംബന്ധമായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ENGLISH SUMMARY:
A 40-year-old woman was seriously injured after unidentified assailants opened fire on her during a morning walk in Dahliya Booth village of Uttar Pradesh's Etah district on Monday morning. The incident occurred around 5:10 a.m. near the village secretariat.
According to police, the attackers arrived in a vehicle, followed the woman, and one of them opened fire before fleeing the scene. The victim, identified as Sadhana Mishra, is undergoing treatment for serious injuries.
Police said the victim informed officers that she could identify the attackers. A team led by local police officials has launched an investigation. Preliminary findings suggest that a land dispute may have been the motive behind the attack. Efforts are underway to identify and arrest the suspects.