up-girl-drain

TOPICS COVERED

 അങ്ങേയറ്റം മനസ് പിടയുന്നൊരു വിഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുകയാണ്. ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ കൈ പിടിച്ച് ദൂരെനിന്നും വരുന്ന അച്ഛന്റെ ദൃശ്യങ്ങളാണ് ഈ വിഡിയോയില്‍ കാണാനാവുക. കുഞ്ഞിനെ വഴിയിലുടനീളം വഴക്ക് പറയുന്നതും കേള്‍ക്കാം.

ഇതിനിടെ കുഞ്ഞിന്‍റെ കൈ തൂക്കിപ്പിടിച്ച് ഇയാള്‍ ഡ്രയിനേജിലേക്ക് മുക്കുകയാണ്. ഇതെല്ലാം കെട്ടിടത്തിന്‍റെ മുകളില്‍ നിന്നിരുന്ന ഒരു സ്ത്രീ മൊബൈലില്‍ ചിത്രീകരിച്ചു. ആദ്യം ഡ്രെയിനേജിന്‍റെ ഒരു ഭാഗത്ത് കുട്ടിയെ മുക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നാലെ രണ്ടു സ്ഥലങ്ങളിലായി കുട്ടിയെ ഉപേക്ഷിക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നത്. കാണുന്നവര്‍ക്ക് ചങ്ക് പിടയുന്ന കാഴ്ചയാണിത്. സ്ത്രീ വിഡിയോ ചിത്രീകരിക്കുന്നത് കണ്ടതോടെ ഇയാള്‍ ഇടക്കിടയ്ക്ക് മുകളിലേക്ക് നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്നുള്ള വിഡിയോ ആണിതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. സിറാജ് നൂറാനി എന്ന എക്സ് ഹാന്‍ഡിലില്‍ നിന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞ് കരഞ്ഞു നിലവിളിച്ചിട്ടും ഒരല്‍പം പോലും ദയ കാണിക്കാതെയാണ് ഈ മോണ്‍സ്റ്റര്‍ പിതാവിന്‍റെ പ്രവൃത്തിയെന്നാണ് ഉപയോക്താവ് പറയുന്നത്. ഒടുവില്‍ കുഞ്ഞ് രക്ഷപ്പെട്ടോടുന്നതും ദൃശ്യങ്ങളില്‍ കാണാം. 

 

 

Shocking Video Emerges: Father Brutally Dips Toddler Into Drainage System:

A deeply disturbing video has surfaced on social media, sparking widespread outrage and concern. The footage captures a father walking from a distance while holding his young daughter's hand and harshly scolding her along the way. In a horrifying turn of events, the man suddenly lifts the child by her hand and repeatedly dips her into an open drainage line. The entire shocking incident was recorded on a mobile phone by a woman watching from the balcony of a nearby building.