china-cctv

AI Generated Image

TOPICS COVERED

 ഹോസ്റ്റല്‍ മുറിയുടെ വാടക നല്‍കാനായി പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി പിടിയില്‍. ചൈനയിലെ നന്യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റലിലെ ശുചിമുറിയിലേക്ക് കയറാന്‍ ശ്രമിച്ച 25കാരനാണ് പിടിയിലായത്. പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങളെടുത്ത് വില്‍ക്കാന്‍ ആയിരുന്നു പ്രതി തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

വനിതാ ഹോസ്റ്റലിലേക്ക് കടന്നു ദൃശ്യങ്ങള്‍ എടുക്കുന്നതിനു മുന്‍പു തന്നെ പ്രതിയെ പിടികൂടിയതായി പൊലീസ് പറയുന്നു. ഹൂ സോന്തിങ് എന്ന യുവാവാണ് മേയ് 29, വെള്ളിയാഴ്ച്ച പിടിയിലായത്. യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ താമസിക്കുന്ന മെക്കാനിക്കല്‍ ആന്റ് എയറോസ്പേസ് എന്‍ജിനിയറിങ് പ്രോഗ്രാം മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് പ്രതി.

ഹോസ്റ്റലിലേക്ക് കടക്കാന്‍ പ്രത്യേക സുരക്ഷാ കാര്‍ഡ് ഉള്ളതുകൊണ്ടു മാത്രമാണ് ഇയാളെ കുറ്റകൃത്യത്തിനു മുന്‍പു തന്നെ പിടികൂടാന്‍ സാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ലോകാന്‍ഡോ സൈറ്റില്‍ പ്രതി സന്ദര്‍ശിച്ചിരുന്നതായും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയെന്ന് ഷിന്‍മിന്‍ ഡെയിലി റിപ്പോര്‍ട്ടിലുണ്ട്.

ഹോസ്റ്റല്‍ വാടക നല്‍കാന്‍ ഇയാള്‍ ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നുവെന്നും ഇതിനുള്ള പരിഹാരമാര്‍ഗമായാണ് ഈ കൃത്യത്തിനു മുതിര്‍ന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. പല ദിവസങ്ങളിലായി ഇയാള്‍ സ്ത്രീകളുടെ ശുചിമുറിയുടെ ഭാഗത്ത് വന്നതായി സിസിടിവി ദൃശ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ വിധി പ്രസ്താവിക്കുന്നത് ജൂലൈ 15ലേക്ക് മാറ്റി വെച്ചു.

 

 

Student Arrested for Hostel Bathroom Voyeurism:

A student was arrested for attempting to film girls in a hostel bathroom to pay his room rent. The incident at Nanyang Technological University highlights security concerns and the desperation of some students.