ബഹളം കേട്ട് ഞെട്ടിയെഴുന്നേറ്റ മക്കള്‍ കണ്ടത് ചോരയില്‍ പിടയുന്ന അമ്മയെ. നാലാഞ്ചിറയെ നടുക്കിയ കൊലപാതകത്തിന് ദൃക്സാക്ഷികളാകേണ്ടി വന്നത് നാലു മക്കളാണ്. ഭാര്യയെ കൊലപ്പെടുത്തിയ സുരേഷിനായുള്ള അന്വേഷണത്തിലാണ് പൊലീസ്.
കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനൊപ്പം ചില ആവശ്യങ്ങള്‍ക്കായി ഹസീനബീവി പുറത്തുപോയതായിരുന്നു ദമ്പതികള്‍ തമ്മിലുള്ള പുതിയ തര്‍ക്കത്തിനു കാരണം. ഹസീനബീവി പുറത്തുപോയി വന്നതുമുതല്‍ ഇരുവരും തമ്മില്‍ വലിയ വാക്തര്‍ക്കം ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ഇന്നലെ മണ്ണന്തല പൊലീസ് ഇരുവരേയും വിളിച്ചുവരുത്തി പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് വിട്ടതാണ്. തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ 540ഓടെ ക്രൂര കൊലപാതകം നടന്നത്.
തര്‍ക്കത്തിനിടെ അടുക്കളയിലേക്ക് കയറിപ്പോയ സുരേഷ് കത്തിയെടുത്ത് ഹസീനയുടെ കഴുത്തറുക്കുകയായിരുന്നു. ഇതിനുപിന്നാലെ കത്തി കഴുകി അടുക്കളയില്‍ തിരികെ വച്ചശേഷം കാറെടുത്ത് വീട്ടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ കരച്ചില്‍ കേട്ടെഴുന്നേറ്റ മകളാണ് പൊലീസിനെ വിവരം അറിയിക്കുന്നത്.
പൊലീസെത്തി ഹസീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.