പുഴയെടുത്ത ജീവനോര്‍ത്ത് ഉറ്റവരുടെ തേങ്ങല്‍. ചേതനയറ്റ് മൂന്ന് വിദ്യാര്‍ഥികള്‍. പുതിയ പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി പഠിക്കാനായി എത്തിയവര്‍. പ്രദേശത്ത് സൗന്ദര്യത്തോടെ ഒഴുകിയ പുഴ ഒറ്റ നിമിഷംകൊണ്ട് ജീവനെടുത്തു.

എറണാകുളം കോതമംഗലത്ത് പുഴയിലെ മരണക്കെണി കാണാതെ പോകുന്നവരാണ് ഏറെയും. അതില്‍ത്തന്നെ പെട്ടുപോകുന്നവര്‍ വിദ്യാര്‍ഥികളും. മരിച്ചവരുടെ കണക്ക് ആരെയും വേദനിപ്പിക്കും. 21 പേരാണ് ഒരു കടവില്‍ത്തന്നെ മരണത്തിന് കീഴടങ്ങിയത്. ഏറ്റവും ഒടുവില്‍ ആപട്ടികയിലേക്ക് മൂന്ന് ഡെന്റല്‍ കോളജ് വിദ്യാര്‍ഥിക