ബെംഗ്ലൂരുവിൽ മർദനത്തിനിരയായ തൃശൂർ വാടാനപ്പള്ളി സ്വദേശിയായ നാൽപത്തിയേഴുകാരി മരിച്ചു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുവതി ലൈംഗിക അതിക്രമത്തിനും ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തെരുവുനായകൾക്കായി ഷെൽട്ടർ ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയാണ് യുവതിയെ ആക്രമിച്ചത്.
നായകളെ പരിപാലനം വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന യുവതി ബംഗ്ലളൂരുവില്‍ നായപരിപാലനകേന്ദ്രത്തിലേക്ക് പ്രതിമാസം 40,000രൂപയ്ക്കാണ് ജോലിക്കായി വണ്ടി കയറിയത്. ജോലിക്കുകയറിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദീപക് കൃഷ്ണന്‍റെ സ്വഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങി. ലൈംഗിക അതിക്രമം പ്രതിരോധിച്ചതിനെത്തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മസ്തിഷ്കമരണം സംഭവിച്ചശേഷമാണ് ആശുപത്രിയില്‍ എത്തിയത്. ഭര്‍ത്താവും മൂന്നര വയസുള്ള മകനുമാണ് യുവതിക്കുള്ളത്. തെരുവുനായകളോടുള്ള അമിതമായ സ്നേഹമാണ് യുവതിയെ ദീപക് കൃഷ്ണന്‍റെ വലയിലാക്കിയത്.
ദീപക് കൃഷ്ണന്‍ സംസ്ഥാനത്തിന് വെളിയിലേക്ക് കടന്നതായാണ് പൊലീസ് നിഗമനം. കൊലക്കുറ്റം ചുമത്തി എഫ് ഐആര്‍ റജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.അതേസമയം ദീപക് കൃഷ്ണന്‍റെ ലഹരി ബന്ധങ്ങളെക്കുറിച്ചും പൊലീസ് അന്വഷിക്കുന്നുണ്ട്.