TOPICS COVERED

യുഡിഎഫ് സര്‍ക്കാരിനെ ആരാകും നയിക്കുക? ഒരു മുഖ്യമന്ത്രിക്കസേര അതിലേക്ക് മൂന്നുപേര്‍ വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍.

ജനവിധി വരുന്നതിന് മുന്നേ കോണ്‍ഗ്രസില്‍ തുടങ്ങിയ മുഖ്യമന്ത്രിച്ചര്‍ച്ചകള്‍ ഇനി ഔദ്യോഗികമാണ്. അത്യുജ്ജ്വല വിജയാഘോഷത്തിനിടയില്‍ മുഖ്യമന്ത്രിച്ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കുകയാണ് എഐസിസി നിയോഗിക്കുന്ന നിരീക്ഷകര്‍ വൈകാതെ കേരളത്തില്‍ എത്തും.

ജയിച്ച 63 കോണ്‍ഗ്രസ് എംഎല്‍എമാരുടെ മനസറിഞ്ഞ് ഹൈക്കമാന്‍ഡിനെ അറിയിക്കും. ഘടകകക്ഷികളുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് കോണ്‍ഗ്രസ് നിയമസമഭാ കക്ഷി യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി ഒറ്റവരി പ്രമേയം പാസാക്കും.