നിയമസഭാതിരഞ്ഞെടുപ്പില്‍ കേരളം ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് നേമം. ഒരിക്കല്‍ കേരള രാഷ്ട്രീയത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച മണ്ഡലം. ബിജെപിയെ ആദ്യമായി കേരളനിയമ സഭയില്‍ എത്തിച്ച മണ്ഡലം.
പിന്നീട് ആ അക്കൗണ്ട് പൂട്ടിച്ചെന്ന് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ അഭിമാനിക്കുന്ന മണ്ഡലം. ഇക്കുറി വീണ്ടും അക്കൗണ്ട് തുറക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷനെത്തന്നെ രംഗത്തിറക്കുമ്പോള്‍ നേമത്തെ ജനങ്ങളുടെ പ്രതീക്ഷ എന്താണ്?