നിയമസഭാ തിരഞ്ഞെടുപ്പില്‍ മലബാറിൽ യുഡിഎഫ് തരംഗമെന്ന് മനോരമ ന്യൂസ്– സി വോട്ടർ പ്രീ-പോൾ സർവേ ഫലം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സര്‍വേ ഫലമാണ് പുറത്തുവിട്ടത്. 48-ൽ 25 മുതല്‍ 34 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് 14 മുതല്‍ 23 സീറ്റുവരെ ലഭിക്കാം. എന്‍ഡിഎ ഒരു സീറ്റ് നേടാമെന്നും സര്‍വേ ഫലം. മറ്റു ജില്ലകളിലെ സര്‍വേ ഫലം അടുത്ത ദിവസങ്ങളില്‍ പുറത്തുവിടും. വിഡിയോ കാണാം.