പാലക്കാട് സിപിഎം. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റിയത് വനിതാ നേതാവിന്റെ ഉള്‍പ്പെടെ പരാതി ഉയര്‍ന്ന സാഹചര്യത്തിലെന്ന് സൂചന. അഭിഭാഷകസംഘടനയിലെ അഭിഭാഷകയുടേതാണ് പരാതി. അഭിഭാഷക പരാതി സംസ്ഥാന നേതൃത്വത്തിന് നല്‍കുകയായിരുന്നു. കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന് നേതൃത്വത്തെ ഇവര്‍ അറിയിക്കുകയും ചെയ്തു. 11 പരാതികളാണ് സുരേഷ് ബാബുവിനെതിരെ ലഭിച്ചത് .
വിശാല ജില്ലാ കമ്മിറ്റി യോഗത്തിനുപിന്നാലെയായിരുന്നു അസാധാരണ നീക്കം. വി.ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. എട്ടുപേരെക്കൂടി ഉള്‍പ്പെടുത്തി പാലക്കാട് ജില്ലാകമ്മിറ്റി വിപുലീകരിച്ചു. ആറ് ഏരിയ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ക്ഷണിതാക്കളാണ്. അതേസമയം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് തന്റെ ആവശ്യപ്രകാരമെന്നായിരുന്നു ഇ. എന്‍. സുരേഷ് ബാബുവിന്റെ മറുപടി. വ്യക്തിപരമായ കാരണമാണ് പിന്നില്‍. തന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചു. ജില്ലാ സെക്രട്ടേറിയറ്റില്‍ തുടരും. ചെന്താമരാക്ഷന്റെ പേര് നിര്‍ദേശിച്ചത് താന്‍ തന്നെയാണ്.
സുരേഷ് ബാബുവിനെതിരെ പരാതികളില്ലെന്ന് വി.ചെന്താമരാക്ഷനും പറഞ്ഞു.