പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യം വയ്ക്കുക എന്നത് പരിചിതമായ കാര്യമാണ്. എന്നാല്‍ പ്രതിപക്ഷനേതാവിനെ വ്യക്തിപരമായി പോലും ഭരണപക്ഷം ലക്ഷ്യം വയ്ക്കുക എന്നത് അത്ര സാധാരണമല്ല. എങ്കിലും പതറാതെ യുഡിഎഫിനെ ഈ തിരഞ്ഞെടുപ്പ് കാലത്ത് നയിക്കുന്നത് ഒരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. നൂറിലേറെ സീറ്റ് അത് അതിരുകടന്ന ഒരു ആത്മവിശ്വാസമല്ലേ എന്ന ചോദ്യമുയരുന്നുണ്ട്. അതിനെല്ലാം മറുപടി പറയുകയാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ മനോരമ ന്യൂസ് ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസുമായുളള പ്രത്യേക അഭിമുഖത്തില്‍.
രണ്ടാം ടേമില്‍ പിണറായിയുടെ ടീം മോശമാണെന്ന് വി.ഡി സതീശന്‍ . കേരളം കണ്ട ഏറ്റവും മോശം ടീമാണിത്. പിണറായിയുടെ കയ്യില്‍നിന്ന് പോയ അവസ്ഥയാണ്. ശക്തമായ ഭരണവിരുദ്ധവികാരം ഉണ്ട്. സിപിഎമ്മിലെ അണികള്‍ അസംതൃപ്തരാണ്. പല സീറ്റുകളിലും സിപിഎം–ബിജെപി ഡീല്‍ വ്യക്തമാണ്. ബിജെപിയുടെ നിലപാട് ദുരൂഹമാണ്. പറവൂരില്‍ ബിജെപി തുറന്നു പറഞ്ഞു കഴിഞ്ഞെന്നും സതീശന്‍ പറഞ്ഞു. നൂറ് സീറ്റില്ലെങ്കില്‍ വനവാസമെന്ന് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. തിളക്കമാര്‍ന്ന ജയം നേടുമെന്നാണ് പറഞ്ഞത്. യുഡിഎഫിനെ നൂറ് സീറ്റിലെത്തിക്കുകയാണ് ലക്ഷ്യമെന്നും വി ഡി സതീശന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. അഭിമുഖം കാണാം.