പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ.തുളസി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയാണ് മന്ത്രി രാഹുൽ ഗാന്ധിയെ കണ്ടത്.
ഓണസമ്മാനമായി രാഹുൽ ഗാന്ധിക്ക് മന്ത്രി ഓണക്കോടിയും സമ്മാനിച്ചു. മന്ത്രിയോടൊപ്പം ഭർത്താവും പാലക്കാട് എംപിയുമായ വി.കെ. ശ്രീകണ്ഠനും ഉണ്ടായിരുന്നു. മന്ത്രിസഭാംഗമായതിനുശേഷം ആദ്യമായാണ് കെ.എ. തുളസി ഡൽഹിയിലെത്തിയത്.