മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കി രണ്ടാംഘട്ട സമരം തുടർന്ന് കോൺഗ്രസ്. ഡൽഹി പിസിസിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള മാർച്ചിനുള്ള മുന്നൊരുക്കമായിരുന്നു ഇത്... രാജ്യവ്യാപകമായി ഡിസിസികളുടെ നേതൃത്വത്തിൽ കലക്ടറേറ്റുകളിലേക്ക് നടത്തിയ മാർച്ച് പല സംസ്ഥാനങ്ങളിലും സംഘർഷത്തിൽ കലാശിച്ചു. യൂത്ത് കോൺഗ്രസ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ആരംഭിച്ച ഉടൻ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്നും മുന്നോട്ടുപോയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു.
തുടർ സമരം തീരുമാനിക്കാൻ നാളെ കോൺഗ്രസ് പ്രവർത്തകസമിതി ചേരും. തിരഞ്ഞെടുപ്പ് കമ്മീഷണർ വെറും പാർട്ടി കമ്മിറ്റിയായി അധഃപതിച്ചു എന്നും ജനാധിപത്യം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണിതെന്നും സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വിമർശിച്ചു. ജനാധിപത്യം സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരമാണിതെന്നും വിജയം കാണുംവരെ തുടരുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
എസ്.ഐ.ആറില്‍ വീഴ്ചകളുണ്ടെന്ന പ്രതിപക്ഷ ആരോപണവും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും ഉയര്‍ത്തിയ പരാതികളും ശരിവയ്ക്കുന്നതാണ് ഇക്കഴിഞ്ഞ ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗത്തിലുണ്ടായ തീരുമാനങ്ങള്‍. ഈ സാഹചര്യത്തില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ വെളിപ്പെടുത്തലും ദേശീയ തലത്തില്‍ ചര്‍ച്ചായായി കഴിഞ്ഞു. ഓരോ പാര്‍ട്ടികളും സ്വന്തം നിലയ്ക്ക് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം സംയുക്ത സമരം കൂടിയാണ് ലക്ഷ്യമിടുന്നത്. 30 ന് ഇന്ത്യ മുന്നണി യോഗം ചേരുന്നുണ്ട്. മുന്നണിയില്‍ നിന്ന് അകന്നു നില്‍ക്കുന്ന ഡി.എം.കെ, എ.എ.പി അടക്കമുള്ള പാര്‍ട്ടികളെ കൂടെക്കൂട്ടാനാണ് പ്രധാന ശ്രമം. ഇരു പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസുമായാണ് ഭിന്നത എന്നതിനാല്‍ സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ.ബേബിയും ടി.എം.സി അധ്യക്ഷ മമത ബാനര്‍ജിയുമാണ് നീക്കങ്ങള്‍ക്ക് മുന്‍കയ്യെടുക്കുന്നത്. ഫോം 6 ല്‍ മാറ്റം വരുത്തിയത് നിയമവിരുദ്ധമായതിനാല്‍ എസ്.ഐ.ആര്‍ അടിസ്ഥാനമാക്കി നടന്ന ബിഹാര്‍, ബംഗാള്‍ തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു.
സമരരംഗത്ത് സിജെപിയും സജീവമാണ്. CJP സഹ കൺവീനർ അശുതോഷ് രങ്ക അസമിൽ കസ്റ്റഡിയിലായി. ഗുവാഹത്തിയിൽ വോളന്റിയർമാരുടെ യോഗത്തിനെത്തുന്നതിന് തൊട്ട് മുമ്പാണ് അശുതോഷ് രങ്കയെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രങ്കയെയും പ്രവർത്തകരെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി CJP സ്ഥാപകൻ അഭിജിത്ത് ദിപ്കെ ആരോപിച്ചു. മുഖ്യ തിരിഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ CJP സമരരംഗത്ത് നില്‍ക്കുന്നതിനിടെയാണ്് നടപടി. അസമിലെ സർക്കാരിനെ CJP തുറന്നുകാട്ടുന്നതിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഭയപ്പെട്ടിരിക്കുകയാണെന്ന് അശുതോഷ് രങ്ക പ്രതികരിച്ചു.