Image: Manorama, Facebook, Rajeevchandrasekhar
മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്. രാഹുല്‍ ഗാന്ധിയെ ഫ്രോഡ് എന്ന് വിളിച്ച രാജീവ് ചന്ദ്രശേഖറുടെ പരാമർശത്തിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ വിശദീകരണവുമായി രാജീവ് ചന്ദ്രശേഖരന്‍ രംഗത്തെത്തിയിരിക്കുന്നത്.
Also Read: അന്ന് ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ! ഇന്ന് സൗജന്യം; ക്രെഡിറ്റ് ആര്‍ക്ക്
രാഹുല്‍ഗാന്ധിയെക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദേശദ്രോഹി എന്ന് വിളിച്ചതിന് മാപ്പ് പറയിക്കണമെന്നും ഇല്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെ താന്‍ ഫ്രോഡ് എന്ന് വിശേഷിപ്പിക്കുന്നത് തുടരുമെന്നും രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റില്‍ പറയുന്നു. രാഹുല്‍ ഗാന്ധിയോട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കള്ളം പറഞ്ഞതിനും മാപ്പ് പറയിപ്പിക്കണമെന്നും രാജീവ് പറയുന്നു. രാഹുലിന്റെ രാഷ്ട്രീയം വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പെടുത്തതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവന വായിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും രാജീവ് പറയുന്നു.
രാഹുല്‍ ഗാന്ധിയെ തട്ടിപ്പുകാരന്‍ എന്നുവിളിക്കാന്‍ തനിക്കൊരു മടിയുമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം രാജീവ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ സംസാരിച്ച മുഖ്യമന്ത്രിക്കുള്ള മറുപടിയാണ് ഈ പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. ‘മുഖ്യമന്ത്രി വി.ഡി സതീശനുള്ള എന്റെ വാഗ്ദാനം. എന്റെ ഓഫർ സ്വീകരിക്കാതെ, നുണയും, പാലിക്കാത്ത വാഗ്ദാനങ്ങളും, അഴിമതിയും പ്രീണനവും നിങ്ങളുടെ രാഷ്ട്രീയ തന്ത്രമായി തുടരുകയാണെങ്കിൽ, ഓരോ തവണയും ഫ്രോഡ് എന്ന വിളി കേൾക്കാൻ തയ്യാറായിക്കൊള്ളുക,’– എന്നാണ് ഇന്ന് രാജീവ് എഫ്ബി പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.