ദേശീയപാത ഉദ്ഘാടനത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി ബഹിഷ്കരിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിയെ ക്ഷണിക്കാത്ത ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പങ്കെടുപ്പിച്ചതും വിവാദമായി. കേരളത്തെ അപമാനിക്കലെന്ന് മുഹമ്മദ് റിയാസും ബി.ജെ.പിയുടേത് ഇടുങ്ങിയ രാഷ്ട്രീയമെന്ന് എം.ബി.രാജേഷും വിമര്‍ശിച്ചു. മുഖ്യമന്ത്രിക്കൊപ്പം മരുമകനെയും വിളിക്കണോയെന്ന് രാജീവ് ചന്ദ്രശേഖര്‍ തിരിച്ചടിച്ചു. ദേശീയപാത ഉദ്ഘാടനത്തിലെ ബഹിഷ്കരണത്തിലൂടെ കേന്ദ്രത്തിനെതിരെ പുതിയ പോര്‍മുഖം തുറന്നത്, തിരഞ്ഞെടുപ്പില്‍ വീണുകിട്ടിയ ആയുധമാക്കി സി.പി.എം. കേന്ദ്രത്തിന്‍റേത് രാഷ്ട്രീയ പകപോക്കലെന്ന് എം.വി.ഗോവിന്ദന്‍ കുറ്റപ്പെടുത്തിയപ്പോള്‍ ജനാധിപത്യ മര്യാദയുടെ ലംഘനമെന്ന് മന്ത്രി വി.ശിവന്‍കുട്ടിയും പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും വിളിക്കണമായിരുന്നൂവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടപ്പോള്‍ ഉദ്ഘാടന വിവാദം തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്നായിരുന്നു കെ.സി.വേണുഗോപാലിന്‍റെ നിലപാട്. 

ENGLISH SUMMARY:

The Kerala government boycotted the National Highway inauguration ceremony where Prime Minister Narendra Modi was present, protesting the exclusion of Public Works Minister Muhammad Riyas. This incident sparked a political controversy, with the ruling party accusing the central government of political vendetta and insult to the state.