ഒരു തോല്‍വിയുണ്ടായാല്‍, തിരിച്ചടിയുണ്ടായാല്‍ അതെന്തുകൊണ്ട് എന്ന് പഠിക്കുന്ന ശീലമുണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്. എല്ലാ ഘടകങ്ങളിലും അത് നടക്കും. ആ പതിവ് ഇതാ നടപ്പാക്കുകയാണ് എല്‍ഡിഎഫ് 35 സീറ്റിലേക്കൊതുങ്ങിയ ഈ പരാജയശേഷവും.

പ്ലീനമില്ല, പക്ഷെ വിപുലമായ സംസ്ഥാന കമ്മിറ്റി ചേരും. ചര്‍ച്ചകള്‍ പതിവാണെങ്കിലും പതിവുള്ളൊരു തോല്‍വിയല്ല ഇക്കുറി എന്നിരിക്കെ, എന്തൊക്കെ ചര്‍ച്ച ചെയ്ത്, എന്തൊക്കെ തിരുത്തും സിപിഎം? ജനമെന്ത് ചിന്തിക്കുന്നു എന്ന് തിരിച്ചറിയാന്‍ പറ്റാതെ പോയത് എന്തുകൊണ്ടാണ്? എല്ലാവിഭാഗങ്ങളുടെയും വോട്ട് നഷ്ടപ്പെട്ടെന്ന് തുറന്നുപറയുമ്പോള്‍ അങ്ങനെയൊരു സാഹചര്യം എങ്ങനെയുണ്ടായി?

ജനങ്ങളുമായുള്ള കണക്ട് നഷ്ടപ്പെട്ടുപോയോ പത്തുവര്‍ഷ ഭരണത്തില്‍? യുഡിഎഫിന്റെയും മാധ്യമങ്ങളുടെയും പ്രചാരണമാണ് തോല്‍പ്പിച്ചത് എന്നുപറയുമ്പോള്‍ സര്‍ക്കാരിന്റെ കയ്യിലെ എല്ലാം ഉപയോഗിച്ച് നടത്തിയ പിആറും പ്രചാരണങ്ങളും തോറ്റുപോയതെങ്ങനെ?

വെള്ളാപ്പള്ളിയിലും സ്വര്‍ണക്കൊള്ളയിലുമൊക്കെ ഇന്ന് പാളിച്ച സമ്മതിക്കുമ്പോള്‍, അന്നതെന്തുകൊണ്ട് മനസിലായില്ല, ആരും ഉറക്കെ പറഞ്ഞ് തിരുത്തിയില്ല?ഇടതുപക്ഷമല്ലാതായി എന്ന ആക്ഷേപങ്ങള്‍ക്കും ചെവി കൊടുക്കുമോ ഈ ആലോചനാഘട്ടത്തില്‍ സിപിഎം? 

ENGLISH SUMMARY:

LDF defeat analysis centers on why the Communist parties, known for their post-defeat introspection, are conducting a broad state committee meeting to analyze their significant loss to just 35 seats. This analysis delves into understanding voter sentiment, identifying the reasons for losing support across various segments, and re-evaluating their connection with the public after a decade in power.