എറണാകുളം അങ്കമാലിയില്‍ വച്ചാണ് ജാസ്ലിയ ജോണ്‍സണ്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. ഫെബ്രുവരി 28ന് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജാസ്‍ലിയയെ അങ്കമാലി ടെല്‍ക്ക് ജംഗ്ഷനില്‍‌വച്ച് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അലക്ഷ്യമായ രീതിയില്‍ ആരാണ് വണ്ടി ഓടിച്ചതെന്ന് സിസിടിവി ക്യാമറയുടെ സഹായത്തോടെ പൊലീസിന് പിന്നീട് കണ്ടെത്താനായി. ചാലക്ക മെഡിക്കല്‍ കോളജില്‍‌ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികളായ സിറിയക്ക് ജോര്‍ജ്, അക്ഷയ് എന്നിവരാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി.

അപകടശേഷം വണ്ടി നിര്‍ത്താതെ പോയ പ്രതികള്‍ പിന്നീട് തുറവൂരില്‍ വച്ച് വാഹനം ഉപേക്ഷികുകയാണ്. അവിടെ നിന്നും രക്ഷപ്പെടുകയാണ്. പ്രതിയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കസ്റ്റഡിയിലെടുക്കുമെന്ന് പ്രതിഷേധത്തിന് പിന്നാതെ ഇന്നലെ അങ്കമാലി സിഐ രമേശ് പറഞ്ഞിരുന്നു. എങ്ങനെയാണ് അന്വേഷണം സിറിയക്കിലെത്തിയത്. സിറിയക്കിനെ പിടികൂടാന്‍ എന്തെല്ലാം ശ്രമങ്ങളാണ് നടത്തിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ENGLISH SUMMARY:

Jaslia Johnson was killed in a tragic car accident in Angamaly, Ernakulam, after being hit by a speeding car while returning from her part-time job. The police are investigating the hit-and-run case with the help of CCTV footage, identifying two medical college students as the drivers.